University News
മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ ബിബിഎ. എൽഎൽബി. ഹോണേഴ്സ് (2011 സ്കീം - 2015, 2016 പ്രവേശനം) സെപ്റ്റംബർ 2024 / 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 10-നും മൂന്ന്, അഞ്ച് സെമസ്റ്റർ എൽഎൽബി. യൂണിറ്ററി മൂന്ന് വർഷ കോഴ്സ് (2015 സ്കീം - 2017, 2018 പ്രവേശനം) സെപ്റ്റംബർ 2024 / 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13-നും തുടങ്ങും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
University News
വിദൂര വിഭാഗം ആറാം സെമസ്റ്റർ യുജി - ബികോം, ബിബിഎ, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ ഇംഗ്ലീഷ്, ബിഎ സോഷ്യോളജി - (സിസിഎസ്എസ് 2011 - 2013 പ്രവേശനം) ഏപ്രിൽ 2021, (സിയുസിബിസിഎസ്എസ് 2014 - 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പ്രോജക്ട് ഫെബ്രുവരി 23 മുതൽ 26 വരെ സമർപ്പിക്കാം. കേന്ദ്രം: സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷാ യൂണിറ്റ്, പരീക്ഷാ ഭവൻ, കാലിക്കട്ട് സർവകലാശാല.
സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (സിസിഎസ്എസ് പിജി - 2008 പ്രവേശനം) സെപ്റ്റംബർ 2024 സ്പെഷ്യൽ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ ബിടെക് (2017, 2018 പ്രവേശനം) നവംബർ 2024 മൂന്നാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ മാർച്ച് മൂന്നിനും അഞ്ചാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷ മാർച്ച് രണ്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് ഭാഷയും സാഹിത്യവും (സിബിസിഎസ്എസ് - എസ്ഡിഇ - 2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്സി കമ്പ്യൂട്ടർ സയൻസ് (സിസിഎസ്എസ് - 2024 പ്രവേശനം ) നവംബർ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് (സിസിഎസ്എസ് 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബിടെക് (2018 പ്രവേശനം) ഏപ്രിൽ 2023, (2017 പ്രവേശനം) നവംബർ 2022, (2016 പ്രവേശനം) ഏപ്രിൽ 2022, (2014, 2015 പ്രവേശനം) നവംബർ 2021, ഏഴാം സെമസ്റ്റർ പാർട്ട് ടൈം ബി.ടെക്. (2009 സ്കീം - 2014 സ്കീം) നവംബർ 2021 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മാർച്ച് അഞ്ച് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
അഞ്ചാം സെമസ്റ്റർ ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎഫ്ടി, ബിവിസി, ബിഎ അഫ്സൽ - ഉൽ - ഉലമ (സിബിസിഎസ്എസ് യുജി - 2020 പ്രവേശനം മുതൽ) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
രണ്ടാം സെമസ്റ്റർ എംബിഎ ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്മെന്റ് (സിയുസിഎസ്എസ് - 2021 പ്രവേശനം മുതൽ ), എംബിഎ (സിയുസിഎസ്എസ് - ഫുൾ ടൈം ആൻഡ് പാർട്ട് ടൈം - 2021 പ്രവേശനം മുതൽ) ജൂലൈ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 18 മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി - ബയോകെമിസ്ട്രി, ഹ്യൂമൺ ഫിസിയോളജി, കെമിസ്ട്രി (സിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (സിയുസിബിസിഎസ്എസ് - യുജി) അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ അറബിക് (എസ്ഡിഇ സിബിസിഎസ്എസ്) (2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബികോം, ബികോം അഡീഷണൽ സ്പെഷ്യലൈസേഷൻ, ബിബിഎ (സിബിസിഎസ്എസ് - യുജി) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
ഫെബ്രുവരി 16 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സിസിഎസ്എസ് - 2017 പ്രവേശനം) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ രണ്ടാം സെമസ്റ്റർ ബിടെക് (2019 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം, 2024 സ്കീം - 2024 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 16 മുതൽ ലഭ്യമാകും.
പരീക്ഷ
ബിബിഎ എൽഎൽബി ഹോണേഴ്സ് - ഒൻപതാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് പത്തിനും മൂന്നാം സെമസ്റ്റർ (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 11നും അഞ്ചാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 12-നും ഏഴാം സെമസ്റ്റർ (2019 മുതൽ 2022 വരെ പ്രവേശനം) നവംബർ 2025, (2018 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13നും തുടങ്ങും.
എൽഎൽബി യൂണിറ്ററി ഡിഗ്രി - മൂന്നാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 13 നും അഞ്ചാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാർച്ച് 16നും തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി - ബോട്ടണി വിത് കംപ്യൂട്ടേഷണൽ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ - ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (സിബിസിഎസ്എസ് - 2020 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ്) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 14 മുതൽ ലഭ്യമാകും.
പ്രിൻസിപ്പൽ നിയമനം
കാലിക്കട്ട് സർവകലാശാല എൻജിനീയറിംഗ് കോളജിൽ കരാറടിസ്ഥാനത്തിലുള്ള പ്രിൻസിപ്പൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പിഎച്ച്ഡി, എൻജിനീയറിംഗ് / ടെക്നോളജിയിൽ ഒന്നാം ക്ലാസോടെയുള്ള ബാച്ചിലർ / മാസ്റ്റർ ബിരുദം, അധ്യാപന / ഗവേഷണ / വ്യാവസായിക മേഖലയിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 64 വയസ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് നാല്. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ https://iet.uoc.ac.in/.
University News
ഫെബ്രുവരി 12ന് നടത്താനിരുന്ന വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (2014 - പ്രവേശനം ) ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി PT 105 - Colour Theory and Layout Preparation പേപ്പർ പരീക്ഷ ഫെബ്രുവരി 13ന് നടത്തും. സമയം രാവിലെ 9.30 മുതൽ 12.30 വരെ.
ഫെബ്രുവരി 12ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ് - ഫുൾടൈം ആൻഡ് പാർട്ട്ടൈം - 2016 സ്കീം - 2019 പ്രവേശനം) BUS 3E F04 Indian Financial System പേപ്പർ പരീക്ഷ ഫെബ്രുവരി 17-ന് നടത്തും.
പിഎച്ച്ഡി പ്രവേശന പരീക്ഷ
കാലിക്കട്ട് സർവകലാശാലയുടെ പിഎച്ച്ഡി 2025 പ്രവേശന പരീക്ഷ ഫെബ്രുവരി 14ന് നടക്കും. കേന്ദ്രം: സർവകലാശാല എൻജിനീയറിംഗ് കോളജ്, കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ഫെബ്രുവരി പത്ത് മുതൽ പിഎച്ച്ഡി സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. ഫോൺ: 0494 2407016, 2407017.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
എംഎ സോഷ്യോളജി (സിബിസിഎസ്എസ് - എസ്ഡിഇ) രണ്ടാം സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി - സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ- ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, സോഷ്യോളജി (സിബിസിഎസ്എസ് - 2020, 2021 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ (സിബിസിഎസ്എസ് -എസ്ഡിഇ) എംഎ സംസ്കൃതം സാഹിത്യ സ്പെഷ്യൽ (2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെയും എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ (2022 പ്രവേശനം) നവംബർ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ എംഎച്ച്എം നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎ സോഷ്യോളജി ( സിസിഎസ്എസ് - 2024 പ്രവേശനം ) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സർവകലാശാല കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/ .
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംകോം (സിബിസിഎസ്എസ് - എസ്ഡിഇ - 2022, 2023 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ ബിടിഎ (സിബിസിഎസ്എസ് - 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംസിഎ (2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
വിദൂര വിഭഗം അഞ്ചാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ് (സിബിസിഎസ്എസ് 2020 - 2023 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ലൈബ്രറി സമയത്തിൽ മാറ്റം
ഫെബ്രുവരി 12ന് കാലിക്കട്ട് സർവകലാശാല സിഎച്ച്എംകെ ലൈബ്രറിയുടെ പ്രവർത്തന സമയം രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും.
University News
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ ബികോം, ബിബിഎ, ബിഎസ്സി മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് (ഡബിൾ മെയിൻ), ബിഎസ്സി ബോട്ടണി ആൻഡ് കംപ്യൂട്ടേഷണൽ ബയോളജി (ഡബിൾ മെയിൻ), ബിഡെസ് (ഗ്രാഫിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ), ബിഎ, ബിഎസ്ഡബ്ല്യൂ, ബിഎസ്സി, ബിഎസ്സി ഇൻ എൽആർപി, ബിസിഎ, ബിഎ ഫിലിം ആൻഡ് ടെലിവിഷൻ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎ ഗ്രാഫിക് ഡിസൈൻ ആൻഡ് അനിമേഷൻ, ബിഎ വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബിഎ മൾട്ടിമീഡിയ (സിബിസിഎസ്എസ് - യുജി), ബികോം പ്രഫഷണൽ, ബികോം ഹോണേഴ്സ് (സിയുസിബിസിഎസ്എസ് - യുജി) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് 13ന് തുടങ്ങും.
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കംപ്യൂട്ടിംഗ് ഇൻ ഹിന്ദി (2025 പ്രവേശനം) ജൂലൈ 2025 റഗുലർ പരീക്ഷ ഫെബ്രുവരി 25ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാല് വർഷ ബിരുദ പ്രോഗ്രാം (2024 പ്രവേശനം) ഒന്നാം സെമസ്റ്റർ നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെയും ഒന്നാം സെമസ്റ്റർ നവംബർ 2024 ഡെഫിഷ്യൻസി റഗുലർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകളുടെ പകർപ്പിന് ഫെബ്രുവരി പത്ത് മുതൽ 16 വരെയും പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധനക്ക് 26 മുതൽ മാർച്ച് ആറ് വരെയും അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ വിവിധ പിജി (സിബിസിഎസ്എസ് - പിജി - 2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെയും എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ഡിസംബർ 2025 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 10 മുതൽ 21 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ - എംഎസ്സി ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എംടിഎച്ച്എം നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി (സിബിസിഎസ്എസ്) (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎ ഹിസ്റ്ററി, എംഎസ്സി ബയോകെമിസ്ട്രി, എംഎസ്സി ഹ്യൂമൻ ഫിസിയോളജി, എംഎ ഫിലോസഫി (സിസിഎസ്എസ് - 2024 പ്രവേശനം ) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/.
അഞ്ചാം സെമസ്റ്റർ വിവിധ ബിവോക് (സിയുസിബിസിഎസ്എസ് - യുജി - 2020 പ്രവേശനം) നവംബർ 2025, ( CBCSS - UG - 2021, 2022, 2023 പ്രവേശനം ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2020, 2021 പ്രവേശനം) മാർച്ച് 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
University News
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ - രണ്ട്, നാല് സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ ( 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും രണ്ട്, നാല് സെമസ്റ്റർ ബിഎ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) ഏപ്രിൽ 2025, (2021, 2022 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി പത്ത് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി ഒന്‍പത് മുതൽ ലഭ്യമാകും.
ഒന്നും രണ്ടും വർഷ അദീബ് - ഇ - ഫാസിൽ (ഉറുദു) (സിലബസ് ഇയർ - 2016) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് ഓൺലൈനായും അവസാന വർഷ അദീബ് - ഇ - ഫാസിൽ (ഉറുദു) (സിലബസ് ഇയർ - 2007) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായും പിഴ കൂടാതെ ഫെബ്രുവരി 23 വരെയും 200 രൂപ പിഴയോടെ 26 വരെയും അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ എൽഎൽബി ഹോണേഴ്സ് (2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു (പ്രാക്ടിക്കൽ ഇല്ലാതെ). പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം
ബിബിഎ എൽഎൽബി ഹോണേഴ്സ് 2019 പ്രവേശനം വിദ്യാർഥികളുടെ ജൂൺ 2025 ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഞ്ചാം സെമസ്റ്റർ എംസിഎ (2018, 2019 പ്രവേശനം) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ (പ്രോജക്ട് മോഡ് കോഴ്സ്) പിജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് (2024 പ്രവേശനം) നവംബർ 2024 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബിഎ, അഫ്സൽ - ഉൽ - ഉലമ, ബിഎസ്ഡബ്ല്യൂ, ബിവിസി, ബിഎഫ്ടി, ബിഡെസ് (സിബിസിഎസ്എസ് - യുജി - 2020 പ്രവേശനം മുതൽ) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംബിഎ ഈവനിംഗ് (2024 പ്രവേശനം) ജൂലൈ 2025, പത്താം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2020 പ്രവേശനം) മാർച്ച് 2025 പരീക്ഷകളു ടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
അസിസ്റ്റന്റ് സർജന്റ് നിയമനം
കാലിക്കട്ട് സർവകലാശാല സെക്യൂരിറ്റി വിങ്ങിലേക്ക് കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് സർജന്റ് നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്എസ്എൽസി / തത്തുല്യം, ജൂണിയർ കമ്മീഷൻഡ് ഓഫീസർ റാങ്കിൽ കുറയാത്ത വിമുക്തഭടനായിരിക്കണം. ഉയർന്ന പ്രായപരിധി: 45 വയസ്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ഓൺലൈനായി അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് https://www.uoc.ac.in/ .
University News
പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശനം ബിഎ, ബിഎസ്സി, ബികോം, ബിബിഎ / വിദൂര വിഭാഗം 2021, 2022, 2023 പ്രവേശനം ബിഎ, ബികോം ബിബിഎ ( സിബിസിഎസ്എസ്) ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 100 രൂപ പിഴയോടെ 21 വരെയും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: https://www.uoc.ac.in/ , https://sde.uoc.ac.in/ . ഫോൺ: 0494 2407356.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ജനറൽ, എംഎ സംസ്കൃതം സാഹിത്യ സ്പെഷ്യൽ (2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 13 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
ഗവ. കോളജ് ഓഫ് ഫൈൻ ആർട്സിലെ ഒന്നാം വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 17 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം.
എട്ടാം സെമസ്റ്റർ ബിആർക് (2022 പ്രവേശനം) മെയ് 2026 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 19 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി ഒന്‍പത് മുതൽ ലഭ്യമാകും.
പരീക്ഷ
ഒൻപതാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2020 പ്രവേശനം) ഏപ്രിൽ 2025 സേവ് എ ഇയർ (സെ) പരീക്ഷ ഫെബ്രുവരി 24ന് തുടങ്ങും.
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി രണ്ടാം വർഷ ( 2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ ഭൂമി, കെട്ടിടങ്ങൾ എന്നിവ സംബന്ധിച്ച എല്ലാ അടിസ്ഥാന രേഖകളും ക്രോഡീകരിച്ച് സാറ്റലൈറ്റ് ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗപെടുത്തി ഡോക്യുമെന്റ് ചെയ്യുന്നതിനും ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്നതിനുമുള്ള പ്രവൃത്തനങ്ങൾക്ക് എൻജിനീയറിംഗ് വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ നിയമനം നടത്തുന്നു. ഒരൊഴിവാണുള്ളത്. യോഗ്യത: ലാൻഡ് അക്വിസിഷൻ വിഭാഗത്തിൽ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയമുള്ള തഹസിൽദാർ തസ്തികയിൽ നിന്ന് വിരമിച്ചവരായിരിക്കണം. ഉയർന്ന പ്രായപരിധി 60 വയസ്. ആറ് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം 20ന് രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ വാക് - ഇൻ - ഇന്റർവ്യൂവിന് ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/.
പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സർവകലാശാലാ ലൈഫ് സയൻസ് പഠനവകുപ്പിൽ (എനി ടൈം) പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജെആർഎഫ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അസോസിയേറ്റ് പ്രഫസർ ഡോ. ഡി. ഗായത്രി ദേവിയുടെ ( ഇ - മെയിൽ : [email protected], ഫോൺ : 9447712539 ) കീഴിൽ ബയോകെമിസ്ട്രി വിഭാത്തിൽ ഒരൊഴിവാണുള്ളത്. താത്പര്യമുള്ളവർ മതിയായ രേഖകൾ സഹിതം 19ന് വൈകിട്ട് അഞ്ചിനുള്ളിൽ [email protected] എന്ന ഇ - മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പിഎച്ച്ഡി പ്രവേശന പരീക്ഷ
കാലിക്കട്ട് സർവകലാശാലയുടെ പിഎച്ച്ഡി 2025 പ്രവേശന പരീക്ഷ 14ന് നടക്കും. കേന്ദ്രം: സർവകലാശാലാ എൻജിനീയറിംഗ് കോളജ്, കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഹാൾടിക്കറ്റ് ഫെബ്രുവരി പത്ത് മുതൽ പിഎച്ച്ഡി സ്റ്റുഡന്റ് ലോഗിനിൽ ലഭ്യമാകും. ഫോൺ: 0494 2407016, 2407017.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ അപേക്ഷിക്കാം.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ ബികോം, ബിബിഎ (സിബിസിഎസ്എസ്-യുജി ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
University News
ബികോം. എൽഎൽബി. ഹോണേഴ്സ് മൂന്നാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്റർ (2020 പ്രവേശനം മുതൽ) ഒക്ടോബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്കും പിഴ കൂടാതെ 18 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 04 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ( CBCSS ) വിവിധ ഇന്റഗ്രേറ്റഡ് പിജി. നാലാം സെമസ്റ്റർ (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും പത്താം സെമസ്റ്റർ (2020, 2021 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് മൂന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
മൂന്നാം സെമസ്റ്റർ എംസിഎ. (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എംബിഎ. (2020 മുതൽ 2024 വരെ പ്രവേശനം) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) മെക്കാനിക്കല്‍ എൻജിനീയറിംഗ് പഠനവകുപ്പില്‍ അസി. പ്രഫസറുടെ താത്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഫെബ്രുവരി ഒമ്പതിനാണ് വാക് ഇന്‍ ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍: iet.uoc.ac.in
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബിപിഎഡ് (2015 മുതല്‍ 2021 വരെ പ്രവേശനം) ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷകള്‍ ഫെബ്രുവരി 16-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
കോഴ്സ് പൂര്‍ത്തീകരിച്ചിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ ഒന്നു മുതല്‍ പത്ത് വരെ സെമസ്റ്റര്‍ ബിബിഎ എല്‍എല്‍ബി ഹോണേഴ്സ് (2011 സ്കീം 2016 പ്രവേശനം) സെപ്റ്റംബര്‍ 2025 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. അവസാന തീയതി: ഫെബ്രുവരി 28. പരീക്ഷാകേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാലാ കാമ്പസ്.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎ ഉര്‍ദു നവംബര്‍ 2025, മൂന്നാം സെമസ്റ്റര്‍ എപ്പിഗ്രാഫി ആൻഡ് മാനുസ്ക്രിപ്റ്റോളജി നവംബര്‍ 2025 (സിസിഎസ്എസ് 2024 പ്രവേശനം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ അപേക്ഷ
വിദൂരവിദ്യാഭ്യാസ വിഭാഗത്തിന് കീഴില്‍ പുനപ്രവേശനം നേടിയതോ സ്ട്രീം ചേഞ്ച് ചെയ്തതോ ആയ ആറാം സെമസ്റ്റര്‍ ബിഎ അഫ്സല് ഉല് ഉലമ, ബിഎ പൊളിറ്റിക്കല്‍ സയന്‍സ്, ബിബിഎ, ബികോം വിദ്യാര്‍ഥികള്‍ക്ക് ഏപ്രില്‍ 2026 റഗുലര്‍ പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് ഫെബ്രുവരി നാല് മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 12 വരെയും 200 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. പരീക്ഷ മാര്‍ച്ച് 13ന് തുടങ്ങും.
University News
മൂന്നാം സെമസ്റ്റർ (സിസിഎസ്എസ് - 2020 പ്രവേശനം) എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ്, നാലാം സെമസ്റ്റർ ( സിസിഎസ്എസ് - 2014 പ്രവേശനം ) എംഎസ്സി ഫിസിക്സ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - V - യുജി) വിവിധ ബിവോക് (2022, 2023, 2024 പ്രവേശനം) ഏപ്രിൽ 2026, (2019, 2020, 2021 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി നാല് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ്) ഇന്റഗ്രേറ്റഡ് എംഎസ്സി - ബോട്ടണി വിത് കംപ്യൂട്ടേഷൻ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ - ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (2021 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, (2020 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി നാല് മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ട്, നാല് സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) വിവിധ യുജി (2020 പ്രവേശനം മുതൽ) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 16 വരെ അപേക്ഷിക്കാം.
University News
നാലാം സെമസ്റ്റർ ബിഎംഎംസി (സിസിഎസ്എസ് - യുജി - 2009 മുതൽ 2013 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎസ്സി കൗൺസിലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ് - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 15 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടു എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ എംആർക് അഡ്വാൻസ്ഡ് ആർകിടെക്ച്ചർ, സസ്റ്റൈനബിൽ ആർകിടെക്ച്ചർ, ലാൻഡ്സ്കേപ്പ് ആർകിടെക്ച്ചർ (2019 സ്കീം ആൻഡ് സിലബസ് - 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.
പരീക്ഷാഅപേക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ നാല്, ആറ് സെമസ്റ്റർ ബിടെക് (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിപിഎഡ് (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഫെബ്രുവരി 16ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി - ബോട്ടണി വിത് കംപ്യൂട്ടേഷൻ ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, ഇന്റഗ്രേറ്റഡ് എംഎ - ഇംഗ്ലീഷ് ആൻഡ് മീഡിയാ സ്റ്റഡീസ്, മലയാളം, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് (2020 പ്രവേശനം) നവംബർ 2024, (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 31 മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 11 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റർ നാലു വർഷ ബിരുദ പ്രോഗ്രാം (2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി - (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025, ബിബിഎ എൽഎൽബി ഹോണേഴ്സ് - (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025, (2017, 2018 പ്രവേശനം) നവംബർ 2025, ഒൻപതാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (സെ) - (2020 പ്രവേശനം) മെയ് 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
സിൻഡിക്കേറ്റ് യോഗം മാറ്റി
ജനുവരി 31 ന് നടത്താനിരുന്ന കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.
University News
കുറ്റിപ്പുറത്തുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ 2025 - 26 വർഷത്തേക്ക് എംബിഎ പ്രോഗ്രാമിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് മണിക്കൂർ വേതനടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യുജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി ഒന്‍പതിന് രാവിലെ പത്തിന് കുറ്റിപ്പുറം സെന്ററിൽ ഹാജരാകണം. ഫോൺ: 0494 2607224, 9567697272.
പരീക്ഷാഅപേക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ നാലാം സെമസ്റ്റർ ബിടെക് (2024 പ്രവേശനം) ഏപ്രിൽ 2026 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 16 വരെയും 200 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി രണ്ട് മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2021 മുതൽ 2025 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ - ആറാം സെമസ്റ്റർ ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - അൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും ബിഎ മൾട്ടിമീഡിയ (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2026, ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് 13ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് മാർച്ച് (2023 പ്രവേശനം) റഗുലർ / (2022 പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി 12 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എംഎസ്സി - മാത്തമാറ്റിക്സ്, ബയോടെക്നോളജി (സിസിഎസ്എസ് - 2024 പ്രവേശനം) നവംബർ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ്
University News
വിദൂര വിഭാഗം നാലാം സെമസ്റ്റർ ബിഎംഎംസി, ബിഎസ്സി - മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി (സിയുസിബിസിഎസ്എസ് - 2014, 2015, 2016 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്‍പത് വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
നിയമനം നടത്തുന്നു
തൃശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാല ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമാ ആൻഡ് ഫൈൻ ആർട്സിലേക്ക് കരാറടിസ്ഥാനത്തിൽ ടെക്നീഷ്യൻ (മ്യൂസിക്) നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
നാലാം സെമസ്റ്റർ ബിആർക് (2022 സ്കീം - 2022, 2023, 2024 പ്രവേശനം) മെയ് 2026, (2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്കീം - 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ആറാം സെമസ്റ്റർ ബിആർക് (2022 സ്കീം - 2022, 2023 പ്രവേശനം) മെയ് 2026, (2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്കീം - 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ ഫെബ്രുവരി ഒന്‍പത് വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
സർവകലാശാല പഠനവകുപ്പിലെ ഒന്നാംസെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കംപ്യൂട്ടിംഗ് ഇൻ ഹിന്ദി ( 2025 പ്രവേശനം ) ജൂലൈ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ഫെബ്രുവരി രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം.
പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎഡ് ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഫെബ്രുവരി 16ന് തുടങ്ങും. സമയക്രമം വെബ്സൈറ്റിൽ.
മൂന്നാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ് - ഫുൾ ടൈം ആൻഡ് പാർട്ട് ടൈം - 2021, 2022, 2023 പ്രവേശനം ) BUS 3C 20 - Supply Chain Management പേപ്പർ ജനുവരി 2026 സപ്ലിമെന്ററി പരീക്ഷ ഫെബ്രുവരി നാലിന് നടക്കും. സമയം രാവിലെ പത്ത് മുതൽ 11.30 വരെ.
പരീക്ഷാഫലം
ഒന്ന്, മൂന്ന് സെമസ്റ്റർ ബിഎഡ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്‍പത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം അവസാന വർഷ എംഎ മലയാളം ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ ഇംഗ്ലീഷ് (2020, 2021 പ്രവേശനം) ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
അഞ്ചാം സെമസ്റ്റർ ബിഎംഎംസി (സിബിസിഎസ്എസ് - 2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 പരീക്ഷയുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാല സിൻഡിക്കേറ്റ് യോഗം ജനുവരി 31ന് രാവിലെ പത്തിന് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
സെക്യൂരിറ്റി ഗാർഡ് വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാല പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 30-ന് നടക്കും. യോഗ്യത: 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർധസൈനികർ. ഉയർന്ന പ്രായപരിധി: 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). താത്പര്യമുള്ളവർ രാവിലെ 9.30ന് സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.
ഡോഗ് ട്രെയിനിംഗ് പ്രോഗാം ഇൻസ്ട്രക്ടർ / കെയർടേക്കർ നിയമനം
കാലിക്കട്ട് സർവകലാശാല ഫോറൻസിക് സയൻസ് പഠന വകുപ്പ് തൃശൂർ കേരളാ പോലീസ് അക്കാദമിയിൽ നടത്തുന്ന പ്രഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കനൈൻ ഫോറൻസിക് പ്രോഗ്രാമിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർ (ഒരു ഒഴിവ്), കെയർടേക്കർ (രണ്ട് ഒഴിവ്) നിയമനങ്ങൾക്കുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 28ന് നടത്തും. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10.30ന് കേരളാ പോലീസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് പഠനവകുപ്പിൽ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ. ഫോൺ: 9895086515.
കോളജ് ട്രാൻസ്ഫർ അപേക്ഷ നീട്ടി
2024 - 25 ബാച്ച് നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ നാലാം സെമസ്റ്ററിലെ മേജർ നിലനിർത്തികൊണ്ടുള്ള കോളജ് ട്രാൻസ്ഫർ ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി ജനുവരി 28ന് വൈകിട്ട് മൂന്ന് വരേയ്ക്ക് നീട്ടി.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
വിദൂര വിഭാഗത്തിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (2013 പ്രവേശനം) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ ബിടെക് (2019 മുതൽ 2022 വരെ പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാലയിൽ 2026 ഫെബ്രുവരി മുതൽ ഓൺലൈനായി എംഎ സോഷ്യോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാൻ യുജിസി അനുമതി നൽകി. മാർച്ച് 31ന് മുൻപ് പ്രവേശന നടപടികൾ പൂർത്തീകരിച്ച് വിവരങ്ങൾ കൈമാറാനാണ് യുജിസി അറിയിച്ചിട്ടുള്ളത്. പ്രവേശന നടപടികൾ ഉടൻ തുടങ്ങുമെന്ന് വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അറിയിച്ചു. വിദേശത്തുള്ളവർക്കും ജോലി ചെയ്യുന്നവർക്കും പഠിക്കാവുന്ന രീതിയിലായിരിക്കും പ്രോഗ്രാമുകൾ ആരംഭിക്കുക. യുജിസി നിബന്ധനകൾക്ക് വിധേയമായി റഗുലർ പ്രോഗ്രാമിന് തുല്യമാവും ഇത്. വിദ്യാർഥികൾക്ക് സൗകര്യമനുസരിച്ച് പഠനം ക്രമീകരിക്കാം. പ്രായപരിധിയില്ല. ഇന്റേണൽ എക്സ്റ്റേണൽ പരീക്ഷകൾ ഉൾപ്പെടെ എല്ലാ നടപടികളും ഓൺലൈനായിരിക്കും. ഒരു ഘട്ടത്തിലും വിദ്യാർഥികൾക്ക് സർവകലാശാലയിൽ നേരിട്ട് എത്തേണ്ടതില്ല. അധ്യാപകരുടെ ഓൺലൈൻ സേവനങ്ങൾ ലഭ്യമാകും. ഓരോ പ്രോഗ്രാമുകളും രണ്ട് സ്കീമുകളായി തരം തിരിച്ചിട്ടുണ്ട്. പഠനം മുഴുവൻ ഓൺലൈനായും പരീക്ഷ മാത്രം സർവകലാശാലക്ക് കീഴിലുള്ള ലേണിംഗ് സപ്പോർട്ട് സെന്ററിലോ അഫിലിയേറ്റഡ് കോളജുകളിലോ വന്ന് എഴുതാവുന്നതാണ് ആദ്യ സ്കീം. പഠനവും പരീക്ഷയും മുഴുവനായി ഓൺലൈനിൽ നടത്തുന്നതാണ് രണ്ടാമത്തെ സ്കീം. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള സ്കീമിൽ പഠിക്കാം.
പൊസിഷൻ സർട്ടിഫിക്കറ്റ്
ബികോം, ബിബിഎ, ബിഎച്ച്എ (സിബിസിഎസ്എസ് - യുജി) 2022 പ്രവേശനം എഡബ്ല്യൂ സീരീസ് വിദ്യാർഥികളുടെ പൊസിഷൻ ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പൊസിഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിശ്ചിത ഫീസടച്ച രസീത് സഹിതം ബികോം വിഭാഗത്തിൽ അപേക്ഷിക്കണം. ഫീസ്: 320 രൂപ. (തപാൽ ചാർജ്: 50 രൂപ).
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ എംഎസ്സി - സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി (സിസിഎസ്എസ് - 2024 പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ കെ - റീപ്പ് വെബ്സൈറ്റിൽ ലഭ്യമാണ് https://uoc.kreap.co.in/.
University News
കാലിക്കട്ട് സര്‍വകലാശാലയിലെ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ പ്രോഗ്രാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 30ന് നടക്കും. ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. അടിസ്ഥാന യോഗ്യത: ബിരുദം. ഗ്രാഫിക് ഡിസൈനിംഗ്, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പ്രായോഗിക ക്ലാസുകളും എഐ അധിഷ്ഠിത പരിശീലനങ്ങളും ഉൾപ്പെടുന്നതാണ് കോഴ്സ്. പ്രോജക്ടും ഇന്റേൺ ഷിപ്പുമുണ്ടാകും. താത്പര്യമുള്ളവർ രാവിലെ പത്തിന് മതിയായ രേഖകൾ സഹിതം സർവകലാശാല ഇഎംഎംആർസിയിൽ ഹാജരാകണം. ഫോൺ: 9946823812, 9846512211.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (സിബിസിഎസ്എസ് പിജി - 2019 സ്കീം - 2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഫെബ്രുവരി 21 വരെ അപേക്ഷകൾ സമർപ്പിക്കാം.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
നാലാം സെമസ്റ്റർ പാർട്ട് ടൈം ബിടെക് ( 2009 സ്കീം - 2014 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഫെബ്രുവരി ഒന്‍പത് വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
ഒന്നാം വർഷ അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി ( 2025 പ്രവേശനം - റഗുലർ / പ്രൈവറ്റ് ) മെയ് 2026 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ ഫെബ്രുവരി രണ്ട് വരെയും 200 രൂപ പിഴയോടെ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 23 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
നാല് വർഷ ബിരുദ പ്രോഗ്രാം ( 2024 - 25 ബാച്ച് ) നാലാം സെമസ്റ്റർ വിദ്യാർഥികളിൽ നിന്ന് മേജർ നിലനിർത്തിക്കൊണ്ടുള്ള കോളേജ് ട്രാൻസ്ഫറിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ.
കോൺടാക്ട് ക്ലസ്
2025 ഡിസംബർ 20-ന് നടത്താനിരുന്ന വിദൂര വിഭാഗം ആറാം ( 2023 പ്രവേശനം ) ബികോം. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 24-നും ബിബിഎ. വിദ്യാർഥികൾക്കുള്ള കോൺടാക്ട് ക്ലാസ് ജനുവരി 31-നും നടത്തും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഅപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്ടമായ ഒന്ന്, രണ്ട് സെമസ്റ്റർ എംഎഡ്. (2002 സിലബസ് - 2002 മുതൽ 2012 വരെ പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓഫ്ലൈനായി ഫെബ്രുവരി 20 വരെ അപേക്ഷിക്കാം. വിശദ വിജ്ഞാപനം വെബ്സൈറ്റിൽ.
Kerala
തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം രാജ്ഭവൻ പുറത്തിറക്കി.
വിസി നിയമനത്തിനായി സെർച്ച് കമ്മിറ്റി സമർപ്പിച്ച മൂന്ന് പേരുകൾ അടങ്ങിയ പാനലിൽ നിന്നാണ് ഡോ. പി. രവീന്ദ്രനെ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര അർലേക്കർ തെരഞ്ഞെടുത്തത്. സെനറ്റ് നോമിനിയുടെ പേര് തള്ളിക്കൊണ്ടാണ് ഗവർണറുടെ നിർണായക നിയമനം.
സർക്കാർ - ഗവർണർ പോരുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്കൊടുവിലാണ് സർവകലാശാലയ്ക്ക് പുതിയ വൈസ് ചാൻസലറെ ലഭിക്കുന്നത്. നേരത്തെ വിസിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രൻ, കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസർ ആണ്.
University News
ജനുവരി 21-ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ ബിപിഎഡ്. (2015 സിലബസ് - 2015 മുതൽ 2021 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പ്രാക്ടിക്കൽ പരീക്ഷ
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി സൈക്കോളജി നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ ജനുവരി 22-ന് നടക്കും.
സൂക്ഷ്മപരിശോധനാഫലം
രണ്ടാം സെമസ്റ്റർ എംബിഎ. (2020 മുതൽ 2024 വരെ പ്രവേശനം) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
യോഗം മാറ്റി
കാലിക്കട്ട് സർവകലാശാല ഫെബ്രുവരി 10-ന് (വ്യാഴം) നടത്താനിരുന്ന അക്കാദമിക്ക് കൗൺസിൽ യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീടറിയിക്കും.
University News
ഡിസംബർ 2025 സെഷൻ പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷകൾ ഫെബ്രുവരി 18 (പേപ്പർ I - റിസർച്ച് മെത്തഡോളജി ), 19 ( പേപ്പർ III - റിസർച്ച് ആൻഡ് പബ്ലിക്കേഷൻ എത്തിക്സ്) തീയതികളിൽ നടക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ ബിപിഎഡ് (2015 സിലബസ് - 2015 മുതൽ 2021 വരെ പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ എംപിഎഡ് (MPPC - 205 TEACHING / COACHING PRACTICE) ഏപ്രിൽ 2025 പ്രക്ടിക്കൽ പരീക്ഷ ജനുവരി 20ന് തുടങ്ങും. കേന്ദ്രം: ഗവ. കോളജ് ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ( ജനുവരി 20, 21 ), സെന്റർ ഫോർ ഫിസിക്കൽ എജ്യുക്കേഷൻ കാലിക്കട്ട് സർവകലാശാല ക്യാമ്പസ് ( ജനുവരി 22, 23).
മൂന്ന്, അഞ്ച് സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബർ 2025 പ്രക്ടിക്കൽ പരീക്ഷകൾ ജനുവരി 21ന് തുടങ്ങും. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
രണ്ടാം സെമസ്റ്റർ (2022 - പ്രവേശനം മുതൽ) എംസിഎ ഏപ്രിൽ 2026, എംഎസ്സി ഹെൽത് ആൻഡ് യോഗാ തെറാപ്പി ജൂൺ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി നാല് വരെയും 200 രൂപ പിഴയോടെ ഒന്‍പത് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (2021 പ്രവേശനം) ഏപ്രിൽ 2025, (2022, 2023 പ്രവേശനം) ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി നാല് വരെയും 200 രൂപ പിഴയോടെ ഒന്‍പത് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
സർവകലാശാല ഹിന്ദി പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ, സെക്രട്ടേറിയൽ പ്രാക്ടീസ് ആൻഡ് കമ്പ്യൂട്ടിംഗ് ഇൻ ഹിന്ദി (2025 പ്രവേശനം) ജൂലൈ 2025 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം (2014 പ്രവേശനം) ബിഎസ്സി പ്രിന്റിംഗ് ടെക്നോളജി ഒന്നാം സെമസ്റ്റർ നവംബർ 2016, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2017, മൂന്നാം സെമസ്റ്റർ നവംബർ 2017 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി ഒന്‍പത്, 16, 23 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ എംഎസ്സി സൈക്കോളജി സെപ്റ്റംബർ 2024, രണ്ടാം സെമസ്റ്റർ (2014, 2015, 2016 പ്രവേശനം) ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്ഡബ്ല്യൂ സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
സർട്ടിഫിക്കറ്റുകൾ കൈപ്പറ്റാം
കാലിക്കട്ട് സർവകലാശാലയുടെ വിദൂരവിഭാഗത്തിൽ (എസ്ഡിഇ / സിഡിഒഇ) മുൻ വർഷങ്ങളിലെ പ്രവേശന സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് എന്നിവ സമർപ്പിക്കുകയും ഇതുവരെ തിരിച്ച് കൈപറ്റാത്തവരുമായ വിദ്യാർഥികളുടെ പട്ടിക വിദൂരവിഭാഗം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികൾ ഇവ അടിയന്തരമായി കൈപ്പറ്റേണ്ടതാണ്.
University News
കാലിക്കട്ട് സർവകലാശാല പ്രധാന ക്യാമ്പസിൽ കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ 30ന് നടക്കും. യോഗ്യത: 15 വർഷം സേവനം പൂർത്തിയാക്കിയ വിമുക്ത ഭടന്മാർ / അർദ്ധസൈനികർ. ഉയർന്ന പ്രായ പരിധി: 50 വയസ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ്). താത്പര്യമുള്ളവർ രാവിലെ 9.30 സർവകലാശാല ഭരണകാര്യാലയത്തിൽ ഹാജരാകണം.
ജീവിതം തുറക്കുന്ന മനുഷ്യപുസ്തകങ്ങൾ:29 മുതൽ സർവകലാശാലയിൽ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ അക്കാദമിക ഗവേഷണ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക് മുന്നിൽ പ്രദർശിപ്പിക്കുന്ന ‘ശാസ്ത്രയാൻ 2026’ പ്രദർശനത്തിന്റെ ഭാഗമായി ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് ഹ്യൂമൻ ലൈബ്രറി സംഘടിപ്പിക്കും. 29, 30, 31 തിയതികളിലായി സർവകലാശാല പാർക്കിൽ ആറ് വേദികളിൽ നടക്കുന്ന പരിപാടിയിൽ വ്യത്യസ്ത മേഖലകളിൽ വൈവിധ്യം പുലർത്തിയ മുപ്പതോളം മനുഷ്യപുസ്തകങ്ങളെ ജനങ്ങൾക്ക് മുന്നിൽ തീർത്തും സൗജന്യമായ എത്തിക്കും. ഡെന്മാർക്കിൽ 2000 ത്തിൽ ഉടലെടുത്ത ഹ്യൂമൻ ലൈബ്രറി ആശയത്തിൽ വ്യക്തികൾ പുസ്തകങ്ങളായി മാറി നിശ്ചിത സമയത്തേക്ക് വായനക്കാരുമായി നേരിട്ട് സംവദിക്കും. പരമ്പരാഗത വായനശാലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഈ നൂതന ആശയം പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും മനുഷ്യ പുസ്തകങ്ങളുമായി തുറന്ന സംഭാഷണത്തിനുള്ള ഒരു മികച്ച വേദിയായി ഉപയോഗിക്കാവുന്നതാണ്. ഹ്യൂമൻ ലൈബ്രറിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ പഠനവകുപ്പുമായി ബന്ധപ്പെടണം.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍: സ്പോട്ട് അഡ്മിഷന്
കാലിക്കട്ട് സർവകലാശാല എജ്യൂക്കേഷനാൽ മൾട്ടി മീഡിയ റിസർച്ച് സെന്ററിൽ നടത്തുന്ന ഡിജിറ്റൽ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ പ്രോഗാമിന് ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജനുവരി 20-ന് നടക്കും. ആറുമാസമാണ് കോഴ്സ് കാലാവധി. ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്കുന്ന കോഴ്സില്‍ ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ നൂതന എഐ സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടെ പ്രായോഗിക പരിശീലനം നല്‍കും. പഠന കാലയളവില്‍ ഇഎംഎംആർസിയിൽ ഇന്റേണ്‍ഷിപ്പുമുണ്ട്. ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര് മതിയായ രേഖകൾ സഹിതം രാവിലെ 11 ന് സർവകലാശാല ഇഎംഎംആർസി ഓഫീസില്‍ ഹാജരാകണം. ഫോൺ: 9946823812, 9846512211.
പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷ
ഡിസംബർ 2025 സെഷൻ പിഎച്ച്ഡി പ്രാഥമിക യോഗ്യതാ പരീക്ഷയ്ക്ക് പിഴ കൂടാതെ 28 വരെയും 145 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 19 മുതൽ ലഭ്യമാകും. ഹാൾടിക്കറ്റ് സ്റ്റുഡന്റസ് പോർട്ടലിൽ ഫെബ്രുവരി ഒന്‍പത് മുതൽ ഡൗൺലോഡ് ചെയ്യാം.
ഓഡിറ്റ് കോഴ്സ് പരീക്ഷ
വിദൂര വിഭാഗം (സിബിസിഎസ്എസ്) 2019 പ്രവേശനം ബിഎ, ബിഎസ്സി, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി (ഓഫ്ലൈൻ) പരീക്ഷകൾ ജനുവരി 28ന് നടത്തും. കേന്ദ്രം: വിദൂര വിദ്യാഭാസ കേന്ദ്രം, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ. ഫോൺ: 0494 2400288, 2407356.
പരീക്ഷ മാറ്റി
ജനുവരി 28ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ എംപിഎഡ് (2021 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
പരീക്ഷാഅപേക്ഷ
തൃശൂർ ഗവൺമെന്റ് കോളജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ ബിഎഫ്എ, ബിഎഫ്എ ഇൻ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി അഞ്ച് വരെയും അപേക്ഷിക്കാം.
അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം (പിജി- സിബിസിഎസ്എസ് - 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി നാല് വരെയും 200 രൂപ പിഴയോടെ ഒന്‍പത് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 21 മുതൽ ലഭ്യമാകും.
University News
ജനുവരി 21ന് തുടങ്ങാനിരുന്ന ഒന്നാം സെമസ്റ്റർ (2023 പ്രവേശനം മുതൽ) ബിപിഎഡ് നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
ജനുവരി 21, 23 തീയതികളിൽ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് ( 2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2025, (2020 പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജനുവരി 27, 28 തീയതികളിലും ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025, (2017, 2018 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും ഒന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഡിഗ്രി (2020 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും യഥാക്രമം ഫെബ്രുവരി മൂന്ന്, നാല് തീയതികളിലും നടത്തും. മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംസിഎ ( 2022 മുതൽ 2025 വരെ പ്രവേശനം) നവംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 28 വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി മാത്തമാറ്റിക്സ്, കൗൺസിലിംഗ് സൈക്കോളജി, ബിഎംഎംസി (സിസിഎസ്എസ് - യുജി - 2011, 2012, 2013 പ്രവേശനം) മൂന്നാം സെമസ്റ്റർ ഏപ്രിൽ 2021, നാലാം സെമസ്റ്റർ സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം. ലിങ്ക് ജനുവരി 17 മുതൽ ലഭ്യമാകും.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ മാധ്യമപഠന വിഭാഗത്തിൽ അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഓഡിയോ വിഷ്വൽ ലാബ് പ്രവർത്തനം തുടങ്ങി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സഹായത്തോടെ നടപ്പാക്കുന്ന "പിഎം ഉഷ' പദ്ധതിയുടെ ഭാഗമായ ഓഡിയോ വിഷ്വൽ ലാബ് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
പിഎം ഉഷ പദ്ധതി പ്രകാരം രണ്ടരക്കോടി ചെലവിൽ സജ്ജീകരിക്കുന്ന മാധ്യമപഠന സംവിധാനങ്ങളുടെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടതാണ് ലാബ്. ഒരേ സമയം 60 പേർക്ക് പ്രവർത്തിക്കാൻ കഴിയും വിധമാണ് സ്റ്റുഡിയോ, ഗ്രാഫിക് പ്രൊഡക്ഷൻ വിഭാഗങ്ങളുമായി സംയോജിച്ച് പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കിയിട്ടുള്ളത്.
ദേശീയ സെമിനാർ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പ് ‘ഹിന്ദി - മലയാളം സിനിമയുടെ പുതിയ മാനങ്ങൾ’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്നുംനാളെയുമായി സംസ്കൃത പഠനവകുപ്പ് സെമിനാർ ഹാളിൽ നടക്കുന്ന പരിപാടി ഇന്ന് രാവിലെ 10ന് റാഞ്ചി ലയോള കോളജ് ഓഫ് എജ്യുക്കേഷനിലെ റിട്ട. അസോസിയേറ്റ് പ്രഫ. ഡോ. വിജയ് ശർമ ഉദ്ഘാടനം ചെയ്യും.
Sports
സ്വരാജ് മൈതാനത്തെ ചൂടുശമിപ്പിച്ച ചാറ്റൽ മഴയുടെ കുളിരിൽ കേരളത്തിലേക്ക് സ്വർണമെത്തിച്ച് എംജി സർവകലാശാലയുടെ അലീന ടി. സജിയും കാലിക്കട്ടിന്റെ ഡെൽന ഫിലിപ്പും ഗോൾഡൻ ഗേൾസായി.
അഖിലേന്ത്യ അന്തർസർവകലാശാല അത് ലറ്റിക്സിന്റെ ആദ്യദിനം മെഡൽ ലഭിക്കാത്തതിന്റെ ക്ഷീണം ഇരട്ട സ്വർണത്തിലൂടെ കേരളതാരങ്ങൾ മറന്നു.
വനിതകളുടെ ട്രിപ്പിൾ ജംപിൽ 12.79 മീറ്റർ ക്ലിയർ ചെയ്തായിരുന്നു ചങ്ങനാശേരി അംസപ്ഷൻ കോളജിലെ അലീന ടി. സജിയുടെ സ്വർണം. 400 മീറ്റർ ഹർഡിൽസിൽ 1:00.12 മിനിറ്റിൽ ഫിനിഷിംഗ് ലൈൻ കടന്ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ ഡെൽന സ്വർണമണിഞ്ഞു.
ഡ്രിപ്പിട്ടെത്തി സ്വർണം
കടുത്ത മൈഗ്രെയിനെത്തുടർന്ന് രാവിലെ ഡ്രിപ്പിട്ടശേഷമായിരുന്നു അലീന ടി. സജി ജംപിംഗ് പിറ്റിലേക്ക് എത്തിയത്. കാഞ്ഞിരപ്പള്ളിക്കാരൻ ബൈജു ജോസഫിന്റെ ശിക്ഷണത്തിൽ ഇറങ്ങുന്ന അലീനയുടെ അവസാന അന്തർസർവകലാശാല മീറ്റാണ്. അസംപ്ഷൻ കോളജിലെ രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിയാണ് അലീന. ചങ്ങനാശേരി കുറുന്പനാടം സജി മാത്യു- സജി സജി ദന്പതികളുടെ മകളാണ്.
ഡിസംബറിൽ നടന്ന ഖേലോ ഇന്ത്യ മീറ്റിൽ 13.09 മീറ്റർ ക്ലിയർ ചെയ്ത് റിക്കാർഡ് കുറിച്ചിരുന്നു. സീനിയർ നാഷണലിൽ വെള്ളി സ്വന്തമാക്കിയ അലീനയുടെ മികച്ച ദൂരം സ്റ്റേറ്റ് സീനിയർ മീറ്റിൽ കുറിച്ച 13.30 മീറ്ററാണ്.
ട്രിപ്പിളിലെ ഭാവിതാരമായി വിലയിരുത്തപ്പെടുന്ന എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാധന രവി 12.74 മീറ്ററുമായി വെള്ളി നേടി. മഹാരാജ ഗംഗ സിംഗ് സർവകലാശാലയുടെ പ്രീതിക്കാണ് (12.52) വെങ്കലം. നാലാമത്തെ ചാട്ടത്തിലായിരുന്നു അലീന സ്വർണം ഉറപ്പിച്ചത്.
ഡെൽന കായിക കുടുംബാംഗം:
മൂഡബിദ്രിയിലെ സ്വരാജ് മൈതാനത്തിലൂടെ തുടങ്ങി, ഇവിടെത്തന്നെ അന്തർസർവകലാശാല മീറ്റിനു വിരാമമിടുകയാണ് ഡെൽന ഫിലിപ്പ് എന്ന കാസർഗോഡ് കടുമേനി സ്വദേശി. ഉജ്വല പോരാട്ടം നടന്ന 400 മീറ്റർ ഹർഡിൽസിൽ അവസാന 150 മീറ്ററിലായിരുന്നു ഡെൽനയുടെ കുതിപ്പ്. അന്തർസർവകലാശാല മീറ്റിൽ ഡെൽനയുടെ കന്നി സ്വർണം. ക്രൈസ്റ്റ് കോളജിലെ രണ്ടാം വർഷ എംഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. അച്ഛൻ ഫിലിപ്പും അമ്മ ബീന ഫിലിപ്പും മുൻ കായിക താരങ്ങളാണ്. സഹോദരൻ ഡെൽവിനും ഹർഡിൽ താരം. തലശേരി സായിയിലെ ലിജു വിജയന്റെ ശിക്ഷണത്തിലാണ് ഡെൽനയുടെ പരിശീലനം.
മംഗളൂരു സർവകലാശാലയുടെ ദീക്ഷിത (1:00.96) വെള്ളിയും ധർവാഡിന്റെ മേഘ (1:01.64) വെങ്കലവും സ്വന്തമാക്കി.
പുരുഷ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ മദ്രാസ് സർവകലാശാലയുടെ എസ്. മഹേന്ദ്രൻ (51.35 സെക്കൻഡ്) സ്വർണം നേടി. ഹൈജംപിൽ കെവിയുഇഎംപി സർവകലാശാലയുടെ സുദീപ് സ്വർമണിഞ്ഞു (2.11 മീറ്റർ).
വനിതാ ഡിസ്കസ് ത്രോയിൽ പഞ്ചാബ് തൽവൻഡി സബോ ബതിൻഡയുടെ സാനിയാ യാദവിനാണ് (53.45) സ്വർണം.
പുരുഷ 800 മീറ്ററിൽ എംഡിയു റോഹ്ത്തക്കിന്റെ സങ്കേതും (1:48.95) വനിതകളിൽ ലൗലി സർവകലാശാലയുടെ അഞ്ജുവും (2:08.43) സ്വർണ മെഡൽ സ്വന്തമാക്കി.
ഒടുവിൽ നാഡ എത്തി
പ്രതിഷേധങ്ങൾക്കൊടുവിൽ ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) പ്രതിനിധികൾ അന്തർസർവകലാശാല മീറ്റ് വേദിയിലെത്തി. ആദ്യദിനം നാഡ പരിശോധനയില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. സ്വരാജ് മൈതാനത്തെ ശുചിമുറികൾക്ക് സമീപം സിറിഞ്ചുകൾ കണ്ടതും ആശങ്കകൾക്കു കാരണമായി.
University News
അഫിലിയേറ്റഡ് കോളജുകളിലെ (സിബിസിഎസ്എസ് - V - യുജി - 2023 പ്രവേശനം) വിവിധ ബിവോക് വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ് മാർക്കിന് അർഹരായവർക്ക് സ്റ്റുഡന്റ്സ് പോർട്ടലിലെ ഗ്രേസ് മാർക്ക് മാനേജ്മെന്റ് സിസ്റ്റം വഴിൽ ജനുവരി 15 മുതൽ ഗ്രേസ് മാർക്ക് അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ജനുവരി 28.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ എംബിഎ ( ഫുൾ ടൈം / പാർട്ട് ടൈം ), എംബിഎ ഹെൽത് കെയർ മാനേജ്മെന്റ്, എംബിഎ ഇന്റർനാഷണൽ ഫിനാൻസ് (സിയുസിഎസ്എസ് 2016 സ്കീം - 2019 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 27 ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്.
അഫിലിയേറ്റഡ് കോളജുകളിലെയും / വിദൂര വിഭാഗത്തിലെയും എല്ലാ അവസരങ്ങളും നഷ്ടമായ ( സിയുസിബിസിഎസ്എസ് - യുജി - 2014, 2015, 2016 പ്രവേശനം ) ബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ, ബിഎസ്സി, ബിഎസ്സി ഇൻ ആൾട്ടർനേറ്റിവ് പാറ്റേൺ, ബിസിഎ, ബിഡബ്ല്യൂഎസ്, ബിഎംഎംസി വിദ്യാർഥികൾക്കുള്ള സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി 31 ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ കാലിക്കട്ട് സർവകലാശാല ക്യാമ്പസ്, സർവകലാശാല എൻജിനീയറിംഗ് കോളജ് കോഹിനൂർ. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
വിദൂര വിഭാഗം എംഎ പൊളിറ്റിക്കൽ സയൻസ് രണ്ടാം സെമസ്റ്റർ (2019 പ്രവേശനം) സെപ്റ്റംബർ 2023, നാലാം സെമസ്റ്റർ (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 23 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
സർവകലാശാല പഠനവകുപ്പുകളിലെ (സിസിഎസ്എസ് - പിജി) രണ്ടാം സെമസ്റ്റർ (2022, 2023 പ്രവേശനം) എംഎ, എംഎസ്സി, എംകോം, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, എംസിജെ, എംടിഎ, എംഎസ്സി ഫോറൻസിക് സയൻസ്, എംഎസ്സി റേഡിയേഷൻ ഫിസിക്സ്, എംഎസ്സി ഫിസിക്സ് (നാനോ സയൻസ്), എംഎസ്സി കെമിസ്ട്രി (നാനോ സയൻസ്), (2021, 2022, 2023 പ്രവേശനം) എംബിഎ ഏപ്രിൽ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 200 രൂപപിഴയോടെ ഫെബ്രുവരി മൂന്ന് വരെയും നാലാം സെമസ്റ്റർ പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.
സർവകലാശാല നിയമപഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എൽഎൽഎം (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 15 മുതൽ ലഭ്യമാകും.
പരീക്ഷ
ഒന്നാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
ഉറുദു അസിസ്റ്റന്റ് പ്രഫസർ നിയമനം
മഞ്ചേരിയിൽ പ്രവർത്തിക്കുന്ന കാലിക്കട്ട് സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( സിയുടിഇസി) കരാറടിസ്ഥാനത്തിലുള്ള ഉറുദു അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് റാങ്ക് ലിസ്റ്റ് തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ - ഉറുദുവിലുള്ള ബിരുദാനന്തര ബിരുദം, എംഎഡ് ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർക്ക് ജനുവരി 26 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.
University News
സൗജന്യ പരിശീലനം
കാലിക്കട്ട് സര്‍വകലാശാല ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 14 മുതല്‍ 24 വരെ നടത്തുന്ന "ഭക്ഷ്യസംസ്കരണം' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വകുപ്പില്‍ നേരിട്ട് വന്ന് പേര് രജിസ്റ്റര്‍ ചെയ്യണം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകന് സ്വയം വഹിക്കേണ്ടതാണ്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. വിലാസം: വകുപ്പു മേധാവി, ലൈഫ് ലോംഗ് ലേണിംഗ് ആൻഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ്, കാലിക്കട്ട് സര്‍വകലാശാല, കാലിക്കട്ട് യൂണിവേഴ്സിറ്റി പിഒ, മലപ്പുറം, പിൻ- 673 635. ഫോണ്‍: 9349735902, 9544103276.
കാലിക്കട്ട് സർവകലാശാല പരിസ്ഥിതി ശാസ്ത്ര പഠനവകുപ്പിൽ കരാറടിസ്ഥാനത്തിലുള്ള അസിസ്റ്റന്റ് പ്രഫസർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: കുറഞ്ഞത് 55 ശതമാനം മാർക്കോടെ എംഎസ്സി - എൻവിറോൺമെന്റൽ സയൻസ് / എൻവിറോൺമെന്റൽ സ്റ്റഡീസ് / എൻവിറോൺമെന്റൽ മാനേജ്മെന്റ് / എൻവിറോൺമെന്റൽ സയൻസ് ആൻഡ് മാനേജ്മെന്റ് / എൻവിറോൺമെന്റൽ ടെക്നോളജി, ബന്ധപ്പെട്ട വിഷയത്തിൽ നെറ്റ് പാസായിരിക്കണം അല്ലെങ്കിൽ പിഎച്ച്ഡി നേടിയിരിക്കണം. ഉയർന്ന പ്രായപരിധി 64 വയസ്. താത്പര്യമുള്ളവർ ജനുവരി 25 -നോ അതിന് മുൻപോ അവരുടെ ബയോ - ഡാറ്റ സർവകലാശാല വെബ്സൈറ്റിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.
സോണൽ കലോത്സവം: വേദികൾക്ക് അപേക്ഷിക്കാം
കാലിക്കട്ട് സർവകലാശാല സോണൽ കലോത്സവങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ കോളജുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സോൺ, ജില്ല, കലോത്സവ തീയതി എന്നിവ ക്രമത്തിൽ: എഫ് - പാലക്കാട് - ജനുവരി 21 മുതൽ 26 വരെ, ബി - കോഴിക്കോട് - ഫെബ്രുവരി 10 മുതൽ 14 വരെ, സി - മലപ്പുറം - ജനുവരി 21 മുതൽ 25 വരെ, ഡി - തൃശൂർ - ഫെബ്രുവരി അഞ്ച് മുതൽ ഒന്‍പത് വരെ, എഫ് - വയനാട് - ഫെബ്രുവരി പത്ത് മുതൽ 13 വരെ. ആതിഥേയത്വം വഹിക്കാൻ താത്പര്യമുള്ള അതത് ജില്ലകളിലെ കോളജുകൾ രണ്ട് ദിവസത്തിനകം വിദ്യാർഥിക്ഷേമ വിഭാഗവുമായി ബന്ധപ്പെടേണ്ടതാണ്.
പരീക്ഷാഅപേക്ഷ
റഗുലർ / പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി രണ്ടാം വർഷ മാർച്ച് 2026 (2019 സിലബസ് - 2021 മുതൽ 2024 വരെ പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 200 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 13 മുതൽ ലഭ്യമാകും.
ഒൻപതാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2020 പ്രവേശനം) ഏപ്രിൽ 2025 സേ പരീക്ഷയ്ക്ക് ( പ്രാക്ടിക്കൽ പേപ്പറുകളും ഇന്റേണൽ അസസ്മെന്റും ഒഴികെ ) പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിപിഎഡ് (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 16ന് തുടങ്ങും.വിശദമായ സമയക്രമം വെബ്സൈറ്റിൽ.
University News
കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ / ഓട്ടോണമസ് കോളജുകളിൽ ബിഎ അഫ്സൽ - ഉൽ - ഉലമ, പൊളിറ്റിക്കൽ സയൻസ്, ബികോം, ബിബിഎ പ്രോഗ്രാമുകൾക്ക് 2019 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് സ്ട്രീം ചേഞ്ച് മുഖേന സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷനിൽ പ്രവേശനം നേടി പഠനം തുടരാം. പ്രവേശനം നേടുന്നതിന് ഓൺലൈനായി പിഴ കൂടാതെ ജനുവരി 15 വരെയും 100 രൂപ പിഴയോടെ 17 വരെയും 500 രൂപ അധിക പിഴയോടെ 20 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 21. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://sde.uoc.ac.in/. ഫോൺ : 0494 2407356.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
എട്ടാം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് ( 2014 പ്രവേശനം ), രണ്ടാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ( 2016 പ്രവേശനം ) - സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.
പരീക്ഷാഅപേക്ഷ
സംയോജിത ഒന്നും രണ്ടും സെമസ്റ്റർ (2022 സ്കീം - 2022 മുതൽ 2025 വരെ പ്രവേശനം) മെയ് 2026, (2017 സ്കീം - 2017 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2012 സ്കീം - 2016 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 23 വരെയും 200 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
രണ്ടാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബിപിഇഎസ്, (2018 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 03 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.
മൂന്നാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബിപിഇഎസ്, (2018 മുതൽ 2022 വരെ പ്രവേശനം) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 23 വരെയും 200 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്‍പത് മുതൽ ലഭ്യമാകും.
സർവകലാശാല നിയമ പഠനവകുപ്പിലെ നാലാം സെമസ്റ്റർ എൽഎൽഎം (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 21 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
University News
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങിൽ 2025 - 26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖ തീയതി: ജനുവരി 13. സമയം: രാവിലെ 11.30. കേന്ദ്രം: സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്. ഫോൺ: 0494 2400540.
പുനഃപ്രവേശന അപേക്ഷ
കാലിക്കട്ട് സർവകലാശാല വിദൂരവിഭാഗത്തിന് കീഴിൽ ബിഎ അഫ്സൽ - ഉൽ - ഉലമ, പൊളിറ്റിക്കൽ സയൻസ്, ബികോം, ബിബിഎ പ്രോഗ്രാമുകൾക്ക് 2019, 2021, 2022 വർഷങ്ങളിൽ പ്രവേശനം നേടി അഞ്ചാം സെമസ്റ്റർ വരെയുള്ള പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് പ്രസ്തുത പ്രോഗ്രാമിന്റെ ആറാം സെമസ്റ്ററിലേക്ക് ഇപ്പോൾ പുനഃപ്രവേശനം നേടാം. ഓൺലൈനായി പിഴ കൂടാതെ ജനുവരി 15 വരെയും 100 രൂപ പിഴയോടെ 17 വരെയും 500 രൂപ അധികപിഴയോടെ 20 വരെയും അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പും അനുബന്ധ രേഖകളും സർവകലാശാലയിൽ ലഭ്യമാക്കേണ്ട അവസാന തീയതി ജനുവരി 21. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/. ഫോൺ: 0494 2407356.
പരീക്ഷാഅപേക്ഷ
വിദൂര വിഭാഗം ( 2014, 2015 പ്രവേശനം ) ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ ഒന്നാം സെമസ്റ്റർ നവംബർ 2018, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2019, മൂന്നാം സെമസ്റ്റർ നവംബർ 2019, നാലാം സെമസ്റ്റർ ഏപ്രിൽ 2020 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 29 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
ഒന്നാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബിപിഇഎസ്, (2018 മുതൽ 2022 പ്രവേശനം വരെ) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 30 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി നാല് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 15 മുതൽ ലഭ്യമാകും.
രണ്ടാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബിപിഇഎസ് ഏപ്രിൽ 2026, (2018 മുതൽ 2022 പ്രവേശനം വരെ) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി മൂന്ന് വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 14 മുതൽ ലഭ്യമാകും.
മൂന്നാം വർഷ (2023 പ്രവേശനം മുതൽ) ഇന്റഗ്രേറ്റഡ് ബിപിഇഎസ് ഏപ്രിൽ 2026, (2018 മുതൽ 2022 പ്രവേശനം വരെ) ഇന്റഗ്രേറ്റഡ് ബിപിഎഡ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 23 വരെയും 200 രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഒന്‍പത് മുതൽ ലഭ്യമാകും.
നാലാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ( 2018 മുതൽ 2022 വരെ പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ - എംഎ ഇക്കണോമിക്സ്, എംഎസ്സി മാത്തമാറ്റിക്സ്, എംകോം ഏപ്രിൽ 2025 പരീക്ഷകളുടെയും മൂന്നാം സെമസ്റ്റർ എംഎ സോഷ്യോളജി സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
അഫിലിയേറ്റഡ് കോളജുകളിലെ വിവിധ ബിവോക് (സിബിസിഎസ്എസ് - V -യുജി) നാലാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) ഏപ്രിൽ 2026, ആറാം സെമസ്റ്റർ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി എട്ട് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ എംഎഡ് (2022 പ്രവേശനം മുതൽ) ഡിസംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 21 വരെയും 200 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി ഏഴ് മുതൽ ലഭ്യമാകും.
പെൻഷൻകാർ വരുമാന വിവരങ്ങൾ 20-ന് മുൻപ് സമർപ്പിക്കണം
കാലിക്കട്ട് സർവകലാശാല പെൻഷൻകാരുടെ 2025 - 26 സാമ്പത്തിക വർഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാർഷിക വരുമാനം സംബന്ധിച്ച വിശദംശങ്ങളും സ്റ്റേറ്റ്മെന്റ് തയാറാക്കുന്നതിനുള്ള ഫോമും സർവകലാശാല പെൻഷനേഴ്സ് സ്പോട്ടിൽ ലഭ്യമാക്കിയിട്ടുണ്ട്. പൂരിപ്പിച്ച സ്റ്റേറ്റ്മെന്റും അവശ്യമായ രേഖകളുടെ പകർപ്പുകളും സഹിതം ജനുവരി 20-ന് മുൻപായി സർവകലാശാല ഫിനാൻസ് ബ്രാഞ്ചിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ https://www.uoc.ac.in/ .
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ (സിബിസിഎസ്എസ് - പിജി - എസ്ഡിഇ) എംഎ - അറബിക്, സോഷ്യോളജി, ഹിന്ദി, ഹിസ്റ്ററി ഏപ്രിൽ 2025 പരീക്ഷകളുടെയും എംഎ - സോഷ്യോളജി പൊളിറ്റിക്കൽ സയൻസ്, മലയാളം ഏപ്രിൽ 2024 പരീക്ഷകളുടെയും പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ബോട്ടണി പഠനവകുപ്പ് അസോ. പ്രൊഫസർ ഡോ. മഞ്ജു സി. നായർ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായിട്ടുള്ള പ്രോജക്ടിലേക്ക് - പ്രോജക്ട് ഫെലോ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നീലഗിരി ബയോസ്ഫിയർറിസർവിലെ കരിമ്പുഴ വന്യജീവി സങ്കേതത്തിലുള്ള ബ്രയോഫൈറ്റ് വൈവിധ്യത്തിന്റെ വിലയിരുത്തലാണ് പ്രോജക്ട്.
വാക് - ഇൻ - ഇന്റർവ്യൂ
കാലിക്കട്ട് സർവകലാശാലാ പ്രസിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ എൽഡി. ബൈൻഡർ നിയമനത്തിനുള്ള വാക് - ഇൻ - ഇന്റർവ്യൂ ജനുവരി 23-ന് നടക്കും. യോഗ്യത : എസ്എസ്എൽസി., കെജിടിഇ. / എംജിടിഇ. ബുക്ക് ബൈൻഡിങ് ( ലോവർ ). ഉയർന്ന പ്രായപരിധി 36 (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 9.30-ന് സർവകലാശാലാ ഭരണകാര്യാലയത്തിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
സപ്ലിമെന്ററി പരീക്ഷ
ഒന്നാം സെമസ്റ്റർ ബിബിഎ, എൽഎൽബി. ഹോണേഴ്സ് (2011 സ്കീം - 2015 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 19-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം
രണ്ടാം സെമസ്റ്റർ എംഎഡ്. ( 2023, 2024 പ്രവേശനം ) ജൂലൈ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ / സൂക്ഷ്മപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു.
University News
കോഴിക്കോട്: കല്ലായിയിലുള്ള കാലിക്കട്ട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലേക്ക് (എസ്എംഎസ്) എംബിഎ പ്രോഗ്രാമിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എംബിഎ, നെറ്റ്. താത്പര്യമുള്ളവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം 14ന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0495 2323748.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (സിബിസിഎസ്എസ് - പിജി - 2019 - സ്കീം - 2021 - പ്രവേശനം) സെപ്റ്റംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ, എംഎസ്സി, എംകോം (സിബിസിഎസ്എസ് - എസ്ഡിഇ - 2019 - സ്കീം - 2020 - പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഏഴിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
അഞ്ചാം സെമസ്റ്റർ എംസിഎ (2018 സ്കീം - 2018, 2019 പ്രവേശനം) ഡിസംബർ 2023 സപ്ലിമെന്ററി പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ ജനുവരി 15 വരെയും 200 രൂപ പിഴയോടെ ജനുവരി 19 വരെയും അപേക്ഷിക്കാം.
നാലാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2022 പ്രവേശനം മുതൽ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 13 വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 05 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ് / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2023, 2024, 2025 പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 20 വരെയും 200 രൂപ പിഴയോടെ 22 വ രെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
രണ്ടാം സെമസ്റ്റർ ബിഎഡ് ( 2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 28 വരെയും 200 രൂപ പിഴയോടെ ഫെബ്രുവരി 02 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി 12 മുതൽ ലഭ്യമാകും.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകൾ / സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുകളിലെ - മൂന്നാം സെമസ്റ്റർ എംബിഎ ഫുൾ ടൈം ആൻഡ് പാർട്ട് ടൈം, എംബിഎ ഹെൽത് കെയർ മാനേജ്മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് (സിയുസിഎസ്എസ് - 2021 മുതൽ 2024 വരെ പ്രവേശനം) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 27-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നും മൂന്നും സെമസ്റ്റർ എംഎ ഇക്കണോമിക്സ്, ഒന്നാം സെമസ്റ്റർ എംഎ പൊളിറ്റിക്കൽ സയൻസ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
2024 എഫ്വൈയുജിപി അഡ്മിഷൻ വിദ്യാർഥികൾക്ക്, ഒന്നും രണ്ടും സെമസ്റ്ററിൽ രജിസ്റ്റർ ചെയ്ത മൈനർ ഗ്രൂപ്പിൽ / ഡിസിപ്ലിനിൽ നിന്നും വ്യത്യസ്തമായ മൈനർ ഗ്രൂപ്പ് ഡിസിപ്ലിൻ, മൂന്നാം സെമസ്റ്ററിൽ രജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. ഇത് പ്രകാരം, മൈനർ ഗ്രൂപ്പ് ഡിസിപ്ലിൻ മാറിയ ശേഷവും മേജർ വിത് മൾട്ടിപ്പിൾ ഡിസിപ്ലിൻ, മേജർ വിത് മൈനർ എന്നീ അക്കാഡമിക് പാത്ത് വേകളിൽ തുടരാൻ ആഗ്രഹിക്കുന്നവർ, പുതിയ മൈനർ ഗ്രൂപ്പിലെ / ഡിസിപ്ലിനിലെ ഒന്നും രണ്ടും സെമസ്റ്ററുകളിലെ കോഴ്സുകൾ പാസാകേണ്ടതാണ്. അങ്ങനെ താൽപര്യമുള്ള വിദ്യാർഥികളുടെ പ്രസ്തുത മൈനർ ഗ്രൂപ്പ് ഡിസിപ്ലിന്റെ ഡെഫിഷ്യൻസി കോഴ്സുകൾ നിശ്ചിത മാതൃകയിൽ കോളജുകൾ ജനുവരി 12-നകം പരീക്ഷാഭവനെ അറിയിക്കേണ്ടതാണ്. മാതൃക വെബ്സൈറ്റിൽ. കൂടുതൽ വിവരങ്ങൾക്ക് ഇ - മെയിൽ: [email protected].
പരീക്ഷാതീയതിയിൽ മാറ്റം
അഫിലിയേറ്റഡ് കോളജുകളിൽ ജനുവരി ഏഴിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എംഎസ്സി സ്റ്റാറ്റിസ്റ്റിക്സ് - “MST3C09 Applied Regression Analysis” (PG CBCSS - 2019 സ്കീം - 2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി എട്ടിന് നടത്തും. സമയം, കേന്ദ്രം എന്നിവയിൽ മാറ്റമില്ല.
പ്രാക്ടിക്കൽ പരീക്ഷ
2024 പ്രവേശനം ബിഎഡ് വിദ്യാർഥികളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 2026 ജനുവരി 12ന് തുടങ്ങും. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്ററുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും നാലാം സെമസ്റ്റർ ബിഎഡ് (2022 പ്രവേശനം മുതൽ ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി 19 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) ബിഎ, ബിഎസ്സി, ബികോം, ബിബിഎ, ബിഎ അഫ്സൽ - ഉൽ - ഉലമ (2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും ബിഎ മൾട്ടിമീഡിയ (2020, 2021, 2022 പ്രവേശനം) ഏപ്രിൽ 2026, (2019 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്കും പിഴ കൂടാതെ 20 വരെയും 200 രൂപ പിഴയോടെ 23 വരെയും അപേക്ഷിക്കാം. ലിങ്ക് ജനുവരി അഞ്ച് മുതൽ ലഭ്യമാകും.
പരീക്ഷ
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ എംഎ (സിബിസിഎസ്എസ് - പിജി - സിഡിഒഇ - 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എജ്യുക്കേഷൻ - ഹിയറിംഗ് ഇംപയർമെന്റ / ഇന്റലക്ച്വൽ ഡിസെബിലിറ്റി നവംബർ 2025 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
എംഎസ്സി മാത്തമാറ്റിക്സ് ഒന്നും മൂന്നും സെമസ്റ്റർ സെപ്റ്റംബർ 2024, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
University News
രണ്ടാം സെമസ്റ്റർ എംസിഎ ( 2022, 2023, 2024 - പ്രവേശനം ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (ഐഇടി) ഒന്നാം സെമസ്റ്റർ ബിടെക് (2019 മുതൽ 2024 വരെ പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ഒന്ന്, മൂന്ന് സെമസ്റ്റർ എംഎസ്സി ഫിസിക്സ് സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാലക്ക് കീഴിലെ മികച്ച എൻഎസ്എസ് - യൂണിറ്റുകൾ / കോളജുകൾ, പ്രോഗ്രാം ഓഫീസർമാർ, വൊളണ്ടിയർമാർ എന്നിവർക്കുള്ള 2024 - 25 ലെ സർവകലാശാല തല എൻഎസ്എസ് അവാർഡുകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. അവാർഡിനുള്ള നോമിനേഷനുകൾ പ്രസ്തുത ഫോറത്തിൽ ചെക്ക് ലിസ്റ്റുകളോടൊപ്പം പൂരിപ്പിച്ച് നൽകേണ്ടതാണ്. ഫോമുകൾ എൻഎസ്എസ് യൂണിറ്റ് മെയിൽ ഐഡിയിൽ അയച്ചിട്ടുണ്ട്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ജനുവരി 31.
അധ്യാപക നിയമനം
കാലിക്കട്ട് സർവകലാശാല സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗിൽ 2025 - 26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങളിൽ താത്കാലിക അധ്യാപകരരെ നിയമിക്കുന്നു. അഭിമുഖ തീയതി: 2026 ജനുവരി അഞ്ച്. സമയം: രാവിലെ 11.30. കേന്ദ്രം: സെന്റർ ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്. ഫോൺ: 0494 2400540.
അപേക്ഷ ക്ഷണിച്ചു
കാലിക്കട്ട് സർവകലാശാലയിൽ ഡ്രൈവർ - കം - ഓഫീസ് അറ്റൻഡന്റ് (ലൈറ്റ് മോട്ടോർ വെഹിക്കിൾ) തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം. വയസ്: 01.01.2025-ന് 36 വയസ് കവിയരുത് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും). 15 ദിവസത്തിനകം അപേക്ഷ സമർപ്പിക്കണം. ഓൺലൈൻ അപേക്ഷയുടെ പകർപ്പും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും 20 ദിവസത്തിനകം ‘രജിസ്ട്രാർ, കാലിക്കട്ട് സർവകലാശാല, കാലിക്കട്ട് സർവകലാശാല പിഒ, മലപ്പുറം, പിൻ: 673635, കേരളം’ എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ https://www.uoc.ac.in/ .
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംആർക് സസ്റ്റൈനബിൾ ആർകിടെക്ച്ചർ (2023 പ്രവേശനം) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Kerala
തേഞ്ഞിപ്പലം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എം സ്വരാജിന് വേണ്ടി വോട്ടഭ്യർഥന നടത്തിയ കാലിക്കട്ട് സർവകലാശാല അസി. പ്രഫസർക്കെതിരേ കുറ്റപത്രം (മെമ്മോ ഓഫ് ചാർജസ്) പുറപ്പെടുവിച്ചു. അസി. പ്രഫസർ ഡോ. ശ്രീകല മുല്ലശേരിക്കാണ് സർവകലാശാല രജിസ്ട്രാർ ഡോ. ഡിനോജ് സെബാസ്റ്റ്യൻ കുറ്റപത്രം നൽകിയത്.
അടുത്തിടെ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ സമയത്ത് ഇടത് സ്ഥാനാർഥി എം. സ്വരാജിന് വേണ്ടി ശ്രീകല വോട്ട് അഭ്യർഥിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും അതിനായി സർവകലാശാലയുടെ ഔദ്യോഗിക റേഡിയോ ചാനലായ റേഡിയോ സിയുവിന്റെ ഉപകരണങ്ങളും സൗകര്യങ്ങളും ദുരുപയോഗം ചെയ്തെന്നും ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് നടപടി.
സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം 1960-ലെ ചട്ടം 69 ലംഘിച്ചതായാണ് പരാതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ പ്രചാരണത്തിൽ ഏർപ്പെടുന്നതിന് കർശന വിലക്കുണ്ടെന്നതാണ് ചട്ടം. യൂണിവേഴ്സിറ്റി അധ്യാപകർക്കും ഈ ചട്ടങ്ങൾ ബാധകമാണെന്നു കാലിക്കട്ട് യൂണിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റ്യൂട്ട്, 1977-ലെ വ്യവസ്ഥകൾ പ്രകാരം വ്യക്തമാക്കിയിട്ടുണ്ട്.
വിഷയത്തിൽ നിരവധി പരാതികൾ ചാൻസലറുടെ ഓഫീസിൽ ലഭിച്ചതിനെ തുടർന്ന് സർവകലാശാല അധികൃതരോട് റിപ്പോർട്ട് തേടുകയും വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. ശ്രീകല മുല്ലശേരി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയ വൈസ് ചാൻസലർ സർവീസ് നിയമങ്ങൾ അനുസരിച്ച് ശിക്ഷാ നടപടികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രവും ആരോപണപത്രവും നൽകാൻ ഉത്തരവിടുകയായിരുന്നു.
കുറ്റപത്രം ലഭിച്ച തീയതിയിൽ നിന്ന് 15 ദിവസത്തിനകം വിശദീകരണം നൽകണമെനാണ് നിർദേശം. ആവശ്യമെങ്കിൽ വ്യക്തിപരമായി വാദം കേൾക്കുന്നതിനും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുന്നതിനും അവസരം നൽകിയിട്ടുണ്ട്.
എന്നാൽ രജിസ്ട്രാർ നൽകിയ കുറ്റപത്രത്തിനെതിരെയും ശ്രീകലയുടെ നടപടി ന്യായീകരിച്ചും സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
University News
കാലിക്കട്ട് സര്‍വകലാശാലക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്റര്‍ (സിയുടെക്) സുല്‍ത്താന്‍ ബത്തേരി കേന്ദ്രത്തില്‍ നിലവിലുള്ളതും മറ്റു കേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ളതുമായ പ്രിന്‍സിപ്പല്‍ ഒഴിവുകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിനായി 10-09-2024 തീയതിയിലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവരില്‍ യോഗ്യരായി കണ്ടെത്തിയവര്‍ക്കുള്ള അഭിമുഖം ജനുവരി 16ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ രാവിലെ 10.30ന് സര്‍വകലാശാല ഭരണകാര്യാലയത്തില്‍ ഹാജരാകണം. വിശദ വിജ്ഞാപനം വെബ്സൈറ്റില്‍.
ലക്ചറര്‍ ഒഴിവ്
കാലിക്കട്ട് സര്‍വകലാശാല എൻജിനീയറിംഗ് കോളജിലെ (ഐഇടി) ഇലക്ട്രിക്കല്‍ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ലക്ചററുടെ താത്കാലിക ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജനുവരി 12 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ക്ക് iet.uoc.ac.in, uoc.ac.in സന്ദര്‍ശിക്കുക.
സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ നിയമനം
കാലിക്കട്ട് സര്‍വകലാശാലയില്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന് നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജനുവരി ഏഴ് വരെ സ്വീകരിക്കും. ഹാര്‍ഡ് കോപ്പികള്‍ സര്‍വകലാശാലയില്‍ ലഭ്യമാകേണ്ട അവസാന തീയതി: ജനുവരി 12. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ (uoc.ac.in)
പരീക്ഷ
ഒന്നാം സെമസ്റ്റര്‍ ബിപിഎഡ് റഗുലര്‍, സപ്ലിമെന്ററി (2023 പ്രവേശനം മുതല്‍) നവംബര്‍ 2025 പരീക്ഷ ജനുവരി 21-ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എംഎഡ് റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2025 പരീക്ഷ ജനുവരി 27-ന് തുടങ്ങും.
പരീക്ഷാഫലം
എല്ലാ അവസരങ്ങളും നഷ്ടമായ അഞ്ചാം സെമസ്റ്റര്‍ ബിഎംഎംസി (2014 മുതല്‍ 2016 വരെ പ്രവേശനം) വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സെപ്റ്റംബര്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി എട്ടു വരെ അപേക്ഷിക്കാം.
University News
വിദൂര വിദ്യാഭ്യാസ വിഭാഗം രണ്ടാം സെമസ്റ്റര്‍ ബിഎ/ ബിഎസ്സി മാത്തമാറ്റിക്സ്/ കൗണ്‍സലിംഗ് സൈക്കോളജി, ബിഎംഎംസി (സിസിഎസ്എസ് 2011 മുതല്‍ 2013 വരെ പ്രവേശനം) ഒറ്റത്തണവ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റര്‍ എംഎസ്സി ഇലക്ട്രോണിക്സ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റര്‍ ബിഎ മള്‍ട്ടിമീഡിയ (2020 മുതല്‍ 2023 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി ഏഴ് വരെ അപേക്ഷിക്കാം.
പരീക്ഷ
വിദൂരവിഭാഗം എംഎസ്സി കൗണ്‍സലിംഗ് സൈക്കോളജി (2014 പ്രവേശനം) ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2017 പരീക്ഷ ജനുവരി 12-നും മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷ ജനുവരി 13നും തുടങ്ങും. പരീക്ഷാ കേന്ദ്രം: ടാഗോര്‍നികേതന്‍, സര്‍വകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
മൂന്നാം സെമസ്റ്റര്‍ എംആര്‍ക് ലാന്‍ഡ് സ്കേപ് ആര്‍ക്കിടെക്ചര്‍ റഗുലര്‍, സപ്ലിമെന്ററി ജനുവരി 2026 ഇന്റേണല്‍ പരീക്ഷ ജനുവരി 22ന് തുടങ്ങും.
ഹാള്‍ടിക്കറ്റ്
ജനുവരി ആറിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റര്‍ ബികോം, ബിബിഎ, ബിടിഎച്ച്എം, ബിഎച്ച്എ (സിബിസിഎസ്എസ്) ബികോം ഹോണേഴ്സ്, ബികോം പ്രഫഷണല്‍, (സിയുസിബിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷയുടെ ഹാള്‍ടിക്കറ്റ് വെബ്സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ രജിസ്ട്രേഷന്
സര്‍വകലാശാല പഠനവകുപ്പുകളിലെ ഒന്ന്, മൂന്ന് സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി (2021 മുതല്‍ 2023 വരെ പ്രവേശനം) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് 29 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ ജനുവരി എട്ട് വരെയും 200 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റര്‍ എംസിഎ (2018, 2019 പ്രവേശനം) ഡിസംബര്‍ 2023 സപ്ലിമെന്ററി പരീക്ഷക്ക് പിഴയില്ലാതെ ജനുവരി ആറ് വരെ അപേക്ഷിക്കാം.
University News
തൃശൂര്‍ പേരാമംഗലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ സിസിഎസ്ഐടിയില്‍ ബിസിഎ പ്രോഗ്രാമിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ്, മലയാളം വിഷയങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ 28ന് മുമ്പായി വിശദമായ ബയോഡാറ്റയും യോഗ്യതാരേഖകളും സഹിതം [email protected] എന്ന ഇമെയിലില്‍ അപേക്ഷിക്കണം. ഫോണ്‍: 0487 2202563.
വിദൂരവിദ്യാര്ഥികള്ക്ക് ടിസി വിതരണം
കാലിക്കട്ട് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം മുഖേന വിവിധ കോഴ്സുകള്‍ക്ക് പ്രവേശനം നേടുകയും കോഴ്സ് കാലാവധി പൂര്‍ത്തിയാക്കുകയും ചെയ്തവരില്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാത്തവര്‍ക്ക് ഇവ വിതരണം ചെയ്യുന്നു. 2017-ലും അതിന് ശേഷവും അഡ്മിഷന് നേടിയവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാവുന്നതാണ്. 2017ന് മുമ്പ് പ്രവേശനം നേടിയവര്‍ വിദൂരവിഭാഗം വെബ്സൈറ്റില്‍ ലഭ്യമാക്കിയ അപേക്ഷാഫോം ഉപയോഗിച്ച് അപേക്ഷ നല്‍കണം. ഫോണ്‍: 0494 2407356
പരീക്ഷാ രജിസ്ട്രേഷന്
ഒന്നാം സെമസ്റ്റര്‍ എംപിഎഡ്. റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025 (2021 പ്രവേശനം മുതല്‍) പരീക്ഷക്ക് അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍ ലഭ്യമാണ്. പിഴയില്ലാതെ ജനുവരി എട്ട് വരെയും 200 രൂപ പിഴയോടെ ജനുവരി 10 വരെയും അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ പിജി ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആൻഡ് അനലിറ്റിക്സ് (2024 പ്രവേശനം) ഏപ്രില്‍ 2025 റഗുലര്‍ പരീക്ഷയ്ക്ക് പിഴയില്ലാതെ ഡിസംബര്‍ 29 വരെയും 200 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം. ലിങ്ക് വെബ്സൈറ്റില്‍.
പരീക്ഷ
എല്‍എല്‍ബി യൂണിറ്ററി ഒന്നാം സെമസ്റ്റര്‍ (ത്രിവത്സരം, 2020 മുതല്‍ 2025 വരെ പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2025 പരീക്ഷ ജനുവരി 19ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
Kerala
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല ഡിപ്പാർട്ടുമെന്റ് സ്റ്റുഡന്റ്സ് യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് വൈസ് ചാൻസലർ റദ്ദാക്കി. രക്തസാക്ഷികളുടെ പേരിലാണ് ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തത്.
ഈ നീക്കം വൈസ് ചാൻസലർ ഡോ. പി.രവീന്ദ്രൻ തടയുകയും തുടർന്ന് അദ്ദേഹം ഇറങ്ങിപ്പോവുകയുമായിരുന്നു. നവലോക ക്രമത്തിനായുള്ള പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട അനശ്വര രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുകയാണെന്ന് ചെയർമാൻ അമൽ ദേവ് പറഞ്ഞു.
ഇതോടെ വിസി ചടങ്ങ് റദ്ദാക്കുകയായിരുന്നു. ഔദ്യോഗിക വാചകങ്ങൾക്ക് എതിരായാൽ സത്യപ്രതിജ്ഞ റദ്ദാക്കുമെന്ന് വിസി ഭാരവാഹികളെ അറിയിച്ചിരുന്നു. ഇത് സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അതിനാൽ ചടങ്ങ് റദ്ദാക്കുകയാണെന്നും വിസി പറഞ്ഞു.
University News
കാലിക്കട്ട് സർവകലാശാല കാമ്പസിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി) 2025 - 2026 അധ്യയന വർഷത്തേക്ക് ബിഎസ്സി - എഐ ഹോണേഴ്സ് പ്രോഗ്രാമിന്റെ ബേസിക് ഓഫ് അഡ്വർടൈസ്മെന്റ് ആൻഡ് ഡിസൈൻ പേപ്പർ കൈകാര്യം ചെയ്യുന്നതിനും എംസിഎ (റഗുലർ, ഈവനിംഗ്), എംഎസ്സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: അതത് വിഷയങ്ങളിൽ പിജി, നെറ്റ്. പ്രസ്തുത വിഷയങ്ങളിൽ പിഎച്ച്ഡി ഉള്ളവർക്ക് മുൻഗണന ലഭിക്കും. മേൽ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അഭാവത്തിൽ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും. അഭിമുഖ തീയതി: ഡിസംബർ 19 (ബിഎസ്സി - എഐ), ഡിസംബർ 22 (എംസിഎ, എംഎസ്സി കംപ്യൂട്ടർ സയൻസ്), സമയം: രാവിലെ 10.30, കേന്ദ്രം: സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സിസിഎസ്ഐടി) കാലിക്കട്ട് സർവകലാശാലാ കാമ്പസ്.
അപേക്ഷാ തിയതി നീട്ടി
കാലിക്കട്ട് സര്‍വകലാശാലയുടെ ആറുമാസ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കേണ്ട അവസാന തിയതി ഡിസംബര്‍ 31 വരെ നീട്ടി. ആറു മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത ബിരുദം. അപേക്ഷാ ഫീസ് ജനറൽ: 645 രൂപ, എസ്സി / എസ്ടി: 285/- രൂപ. ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്കുന്ന കോഴ്സില്‍ ഏറ്റവും പുതിയ മള്‍ട്ടിമീഡിയ സോഫ്റ്റ്വെയറുകളില് പരിശീലനം നല്‍കും. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോ പ്രൊഡക്ഷന്‍, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ എഐ ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യാധിഷ്ഠിത പ്രായോഗിക പരിശീലനമാണ് കോഴ്സിന്റെ സവിശേഷത. പഠന കാലയളവില്‍ കാലിക്കട്ട് സര്‍വകലാശാലാ എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററില്‍ ഇന്റേണ്‍ഷിപ്പും ലഭിക്കും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോൺ: 9946823812, 9846512211.
പരീക്ഷാഅപേക്ഷ
ഒന്നാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2021 മുതൽ 2025 വരെ പ്രവേശനം) ഒക്ടോബർ 2025, (2020 പ്രവേശനം) ഒക്ടോബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 31 വരെയും 200 രൂപ പിഴയോടെ ജനുവരി 5 വരെയും അപേക്ഷിക്കാം.
ഒന്ന്, മൂന്ന് സെമസ്റ്റർ ബിപിഎഡ് (2023 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ജനുവരി ആറ് വരെയും 200/- രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം.
പരീക്ഷ
ലോ കോളജുകളിലെ രണ്ടാം സെമസ്റ്റർ - എൽഎൽഎം ക്രിമിനൽ ലോ ആൻഡ് കോൺസ്റ്റിട്യൂഷണൽ ലോ (ഡബിൾ സ്പെഷ്യലൈസേഷൻ) (2024 പ്രവേശനം) ഡിസംബർ 2025, എൽഎൽഎം (2021 പ്രവേശനം മുതൽ) ഡിസംബർ 2025, എൽഎൽഎം (2020 പ്രവേശനം) ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12 ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് (2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2025, (2020 പ്രവേശനം) മാർച്ച് 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
സർവകലാശാല എൻജിനിയറിംഗ് കോളജിലെ മൂന്ന്, ഒന്ന് സെമസ്റ്റർ ബിടെക് (2024 പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജനുവരി 14, 20 തീയതികളിൽ തുടങ്ങും.
പുനർമൂല്യനിർണയഫലം
ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജമെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി, മൂന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജമെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാല ഗസ്റ്റ് ഹൗസ്, ഹെൽത്ത് സെന്റർ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന ബെഡ്ഷീറ്റ്, തലയിണ കവർ, മേശവിരി മുതലായവ അലക്കി ഉണക്കി ഇസ്തിരി ചെയ്ത് നൽകുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. നിശ്ചിതഫോറം (145 രൂപ) സർവകാലശാല ഭരണകാര്യാലയത്തിലെ ആസൂത്രണവികസനവിഭാഗത്തിൽ ഡിസംബർ 26 വരെ (രാവിലെ 10.30 മുതൽ വൈകീട്ട് അഞ്ച് വരെ) ലഭ്യമാകും. അപേക്ഷാഫീസായ 145 രൂപ സർവകലാശാല ഫണ്ടിൽ അടച്ച് ആയതിന്റെ ചലാൻ രശീതി ഹാജരാക്കേണ്ടതാണ്. ഓരോ ക്വട്ടേഷന്റെയും കൂടെ സർവകലാശാല രജിസ്ട്രാറുടെ പേരിൽ 3,964 രൂപ (മൂവായിരത്തി തൊള്ളായിരത്തി അറുപത്തിനാല് രൂപ മാത്രം) നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ഒട്ടിച്ച് സീൽ ചെയ്ത കവറിലുള്ള ക്വട്ടേഷൻ ഡിസംബർ 26ന് വൈകിട്ട് അഞ്ചിന് മുമ്പായി സർവകലാശാല ആസൂത്രണ വികസനവിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്. കവറിന് പുറത്ത് "കാലിക്കട്ട് സർവകലാശാല ലോൺട്രി വർക്ക് ഏറ്റെടുക്കുന്നതിനുള്ള ക്വട്ടേഷൻ' എന്ന് എഴുതണം. ഒട്ടിച്ച് സീൽ ചെയ്ത് ലഭിക്കുന്ന ക്വട്ടേഷനുകൾ ഡിസംബർ 29ന് വൈകിട്ട് മൂന്നിന് സന്നിഹിതമായ ക്വട്ടേഷൻ സമർപ്പിച്ചവരുടെ സാന്നിധ്യത്തിൽ തുറക്കും. അന്നേ ദിവസം അവധിയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിനത്തിൽ തുറക്കുന്നതാണ്.
കോൺടാക്ട് ക്ലാസുകൾ മാറ്റിവച്ചു
വിദൂര വിഭാഗം 2023 പ്രവേശനം ബികോം, ബിബിഎ വിദ്യാർഥികളുടെ ഡിസംബർ 20 ന്റെ ഓഫ്ലൈൻ - ഓൺലൈൻ കോൺടാക്ട് ക്ലാസുകൾ മാത്രം മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. മറ്റു ക്ലാസുകൾക്ക് മാറ്റമില്ല.
ഓഡിറ്റ് കോഴ്സ്: ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
വിദൂര വിഭാഗം (സിബിസിഎസ്എസ്) 2019 പ്രവേശനം ബിഎ, ബിഎസ്സി, ബികോം, ബിബിഎ വിദ്യാർഥികളുടെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 25 വരെ നീട്ടി. വിശദ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/ . ഫോൺ: 0494 2400288, 2407356.
പരീക്ഷാഫലം
അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ് - യുജി) - ബികോം, ബിബിഎ, (സിയുസിബിസിഎസ്എസ് - യുജി) ബികോം ഹോണേഴ്സ്, പ്രഫഷണൽ (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ജനുവരി അഞ്ച് വരെ അപേക്ഷിക്കാം.
വിദൂര വിഭാഗം അഞ്ചാം സെമസ്റ്റർ (സിബിസിഎസ്എസ്) ബികോം, ബിബിഎ നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്ന്, മൂന്ന് സെമസ്റ്റർ - എംകോം, മൂന്നാം സെമസ്റ്റർ - എംഎ ഇംഗ്ലീഷ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ മണിക്കൂറടിസ്ഥാനത്തിൽ അസി. പ്രൊഫസർ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി എട്ടിന് നടക്കും. യോഗ്യത : യുജിസി. നിഷ്കർഷിക്കുന്ന പ്രകാരം. പിഎച്ച്ഡി അഭിലഷണീയം. ഉയർന്ന പ്രായപരിധി : 50 വയസ്. യോഗ്യരായവർ മതിയായ രേഖകൾ സഹിതം രാവിലെ 10.30-ന് പഠനവകുപ്പിൽ ഹാജരാകണം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായവർക്കുള്ള ഒന്നാം സെമസ്റ്റർ എംആർക്. - അഡ്വാൻസ്ഡ് ആർക്കിടെക്ചർ, സസ്റ്റൈനബിൾ ആർക്കിടെക്ചർ, ലാൻഡ്സ്കേപ്പ് ആർക്കിടെക്ചർ (2019 സിലബസ് ആന്റ് സ്കീം - 2019, 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾക്ക് ഡിസംബർ 30 വരെ അപേക്ഷിക്കാം.
പരീക്ഷ
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ എംസിഎ. (2020 പ്രവേശനം) സെപ്റ്റംബർ 2024, (2021 പ്രവേശനം) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
നാലാം സെമസ്റ്റർ എംഎസ് സി. കംപ്യൂട്ടർ സയൻസ് (2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 27 വരെ അപേക്ഷിക്കാം.
University News
കാലിക്കട്ട് സർവകലാശാലയുടെ ഔദ്യോഗിക ഇന്റർനെറ്റ് റേഡിയോ ആയ റേഡിയോ സിയുവിന്റെ സ്റ്റുഡിയോ കൺട്രോൾ റൂം വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.എം. ഉഷ ഫണ്ടിലൂടെ ലഭിച്ച 11 ലക്ഷം ഉപയോഗിച്ചാണ് കൺട്രോൾ റൂം സജ്ജമാക്കിയത്. ചടങ്ങിൽ സിൻഡിക്കേറ്റംഗങ്ങളായ പി.കെ. ഖലീമുദ്ധീൻ,എൽ.ജി. ലിജീഷ്, ഡോ. ടി.വസുമതി, ഡോ. പി.പി. പ്രദ്യുമ്നൻ, ഡോ. കെ. മുഹമ്മദ് ഹനീഫ, റേഡിയോ സിയു ഡയറക്ടർ ഡോ. ശ്രീകല മുല്ലശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.
സർവകലാശാലാ സിസിഎസ്ഐടിയിൽ ഗസ്റ്റ് അധ്യാപക നിയമനം
സെന്റർ ഫോർ കംപ്യൂട്ടർ സയൻസ് ആന്‍ഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (സിസിഎസ്ഐടി.) 2025 - 2026 അധ്യയന വർഷത്തേക്ക് ബിഎസ് സി. - എഐ. ഹോണേഴ്സ് പ്രോഗ്രാമിന്റെ ബേസിക് ഓഫ് അഡ്വർടൈസ്മെന്റ് ആന്‍ഡ് ഡിസൈൻ പേപ്പർ കൈകാര്യം ചെയ്യുന്നതിനും എംസിഎ. (റഗുലർ, ഈവനിംഗ്), എംഎസ് സി കംപ്യൂട്ടർ സയൻസ് പ്രോഗ്രാമുകളിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും മണിക്കൂറടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : അതത് വിഷയങ്ങളിൽ പിജി, നെറ്റ്.
പിഎച്ച് ഡി പ്രവേശനം 2025
2025 അധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ ഓൺലൈനായി ഡിസംബർ 24 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് : ജനറൽ - 875/- രൂപ, എസ് സി / എസ്ടി - 330/- രൂപ. ഫീസ് അടച്ചതിനുശേഷം റീ-ലോഗിന്‍ ചെയ്ത് അപേക്ഷയുടെ പ്രിന്റ്ഔട്ട് എടുക്കേണ്ടതാണ്. പ്രിന്റഔട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. കൂടുതൽ വിവരങ്ങൾവെബ്സൈറ്റിൽ. ഫോണ്‍ : 0494 2407016, 2407017.
University News
അഫിലിയേറ്റഡ് കോളജുകളിലെയും സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെയും ഒന്നാം സെമസ്റ്റര്‍ എംബിഎ (സിയുസിഎസ്എസ്-ഫുള്‍ടൈം ആൻഡ് പാര്‍ട്ട് ടൈം), എംബിഎ ഇന്റര്‍നാഷ്ണല്‍ ഫിനാന്‍സ്, എംബിഎ ഹെല്‍ത് കെയര്മാനേജ്മെന്റ് (2024 പ്രവേശനം മുതല്‍) റഗുലര്‍, സപ്ലിമെന്ററി ജനുവരി 2026 പരീക്ഷകളും 2021 മുതല്‍ 2023 വരെ പ്രവേശനം സപ്ലിമെന്ററി പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍. സര്‍വകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റര്‍ പിജി (സിസിഎസ്എസ്) സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പരീക്ഷാ രജിസ്ട്രേഷന്
സര്‍വകലാശാലാ പഠനവകുപ്പില്‍ ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം നേടിയ ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എംഎ ഡെവലപ്മെന്റ് സ്റ്റഡീസ് വിദ്യാര്‍ഥികള്‍ക്ക് നവംബര്‍ 2024, 2025 റഗുലര്‍ പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക് 15 മുതല്‍ ലഭ്യമാകും. പിഴയില്ലാതെ 19 വരെയും 200 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം.
ബിവോക് സ്പെഷ്യല്‍ പരീക്ഷ
ഇന്റര്‍സോണ്‍ കലാമത്സരങ്ങളില്‍ പങ്കെടുത്തത് മൂലം ഒന്നാം സെമസ്റ്റര്‍ ബിവോക് നവംബര്‍ 2024 റഗുലര്‍ പരീക്ഷ എഴുതാന്‍ കഴിയാത്തവര്‍ക്കായി ജനുവരി 14ന് പ്രത്യേക പരീക്ഷ നടത്തും. പരീക്ഷാ കേന്ദ്രം: ടാഗോര്‍ നികേതന്‍, സമയം: രാവിലെ 9.30
പുനഃപരീക്ഷ
നവംബര്‍ 25ന് നടന്ന ഒന്നാം സെമസ്റ്റര്‍ എഫ്വൈയുജിപി (നവംബര്‍ 2025 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷ, ഡെഫിഷ്യന്‍സി റഗുലര്‍ പരീക്ഷ നവംബര്‍ 2024) മള്‍ട്ടി ഡിസിപ്ലിനറി കോഴ്സ് HIS1FM105-1 ഹിസ്റ്റോറിക്കല്‍ ടൂറിസം ഇന്‍ ഇന്ത്യ പരീക്ഷ റദ്ദാക്കി. പുനഃപരീക്ഷ 19ന് നടക്കും. നവംബര്‍ 20-ന് നടന്ന JOU1MN101 കോഴ്സിലെ ബേസിക് കമ്മ്യൂണിക്കേഷന്‍, മാസ് മീഡിയ എസന്‍ഷ്യല്‍സ് പരീക്ഷകളുടെ പുനഃപരീക്ഷ 17നും നവംബര്‍ 25ന് നടന്ന മള്‍ട്ടി ഡിസിപ്ലിനറി കോഴ്സ് ദ ആര്‍ട്ട് ഓഫ് സ്ട്രെസ് മാനേജ്മെന്റ് പുനഃപരീക്ഷ 18-നും നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ അന്തഃകലാലയ അത്ലറ്റിക്സ് 31 മുതല്‍ ജനുവരി രണ്ട് വരെ കുന്ദംകുളം ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കും.
24 ഇനങ്ങളിലായി 1600-ല്‍ പരം താരങ്ങളാണ് പങ്കെടുക്കുന്നത്. ബെഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കുന്ദംകുളമാണ് ആതിഥേയത്വം വഹിക്കുന്നത്. 31-ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റംഗങ്ങള്‍, രജിസ്ട്രാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി റഗുലര്‍ (2023 പ്രവേശനം), സപ്ലിമെന്ററി (2019 മുതല്‍ 22 വരെ പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 (2021 മുതല്‍ 24 വരെ പ്രവേശനം), നവംബര്‍ 2024 (2020 പ്രവേശനം മാത്രം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബിവോക് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 (2022 പ്രവേശനം മുതല്‍), നവംബര്‍ 2024 (2019 മുതല്‍ 21 വരെ പ്രവേശനം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, നവംബര്‍ 2025 പരീക്ഷകളും എംസിഎ റഗുലര്‍, സപ്ലിമെന്ററി, വിദൂരവിഭാഗം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എംഎസ്സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2025 പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
University News
വിദ്യാർഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന കാലിക്കട്ട് സർവകലാശാലാ ഡിജിറ്റൽ സ്റ്റുഡന്റ്സ് സർവീസ് സെന്ററായ ‘സുവേഗ’ 10, 12 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെയായിരിക്കും പ്രവർത്തിക്കുക.
പരീക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ വിവിധ എംഎ, എംഎസ് സി, എംകോം, എംബിഎ. (CCSS - PG - 2022, 2023 പ്രവേശനം) നവംബർ 2025 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ഏഴിന് തുടങ്ങും.
പുനർമൂല്യനിർണയഫലം
അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി ഒന്നാം വർഷ ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ 2026 - 27 അധ്യയന വർഷത്തെ പിജി ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ ഹിന്ദി (പാര്‍ട്ട് ടൈം - ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ കൊമേഴ്സ്യല്‍ ആൻഡ് സ്പോക്കണ് ഹിന്ദി (പാർട്ട് ടൈം - ആറ് മാസം) പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫീസ് 145 രൂപ. ഡിസംബർ പത്തിന് വൈകിട്ട് അഞ്ച് വരെ അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷയുടെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ രസീത്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം നേരിട്ടോ, തപാൽ വഴിയോ വകുപ്പ് മേധാവി, ഹിന്ദി പഠന വകുപ്പ്, കാലിക്കട്ട് സർവകലാശാല, മലപ്പുറം 673635. (ഫോണ്‍: 0494 2407252, 7392) എന്ന വിലാസത്തില്‍ ഡിസംബർ 12-നകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ: 0494 2407016, 7017, 2660600.
ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍:16 വരെ അപേക്ഷിക്കാം
കാലിക്കട്ട് സര്‍വകലാശാല എജ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ ആൻഡ് റിസര്‍ച്ച് സെന്ററിൽ (ഇഎംഎംആർസി) 2025 - 2026 അധ്യയന വർഷത്തെ (രണ്ടാം ബാച്ച്) പ്രോജക്ട് മോഡ് പ്രോഗ്രാമായ ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ പ്രോഗ്രാം പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ആറു മാസമാണ് കാലാവധി. അടിസ്ഥാന യോഗ്യത ബിരുദം. ഡിസംബർ 16ന് വൈകീട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ജനറൽ: 645 രൂപ., എസ്സി / എസ്ടി: 285 രൂപ. നവമാധ്യമരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതുറന്ന ഡിജിറ്റല്‍ മീഡിയ കണ്ടന്റുകളുടെ നിര്‍മാണത്തില്‍ സമഗ്ര പരിശീലനം നല്‍കുന്നതാണ് കോഴ്സ്. ഗ്രാഫിക് ഡിസൈന്‍, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, വിഷ്വല്‍ എഫക്ട്സ്, ഓഡിയോ-വിഷ്വല്‍ പ്രൊഡക്ഷന്‍, പോസ്റ്റ്-പ്രൊഡക്ഷന്‍ തുടങ്ങിയ മേഖലകളില്‍ നൂതന സാങ്കേതിക സംവിധാനങ്ങളോടെ പ്രായോഗിക പരിശീലനമുണ്ടാകും. ഏറ്റവും പുതിയ എഐ അധിഷ്ഠിത സോഫ്റ്റ്വെയറുകളും നൈപുണ്യ ശില്പശാലകളും കോഴ്സിന്റെ സവിശേഷതയാണ്. പഠന കാലയളവില്‍ കാലിക്കട്ട് സര്‍വകലാശാല ഇഎംഎംആർസിയിൽ ഇന്റേണ്‍ഷിപ്പും ലഭ്യമാകും. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോൺ : 0494 2407016.
പരീക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ അഞ്ചാം സെമസ്റ്റർ ബിടെക് (2020 മുതൽ 2023 വരെ പ്രവേശനം) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ജനുവരി ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
Sports
ബികാനഗര്: ഖേലോ ഇന്ത്യ അന്തര്‍സര്‍വകലാശാല കായികമേളയിലെ ഭാരോദ്വഹനത്തില്‍ മെഡലണിഞ്ഞ് നൈസ്മോള്‍ തോമസ്.
വനിതകളുടെ 77 കിലോഗ്രാം വിഭാഗത്തില്‍ കാലിക്കട്ട് സര്‍വകലാശാലയ്ക്കുവേണ്ടി നൈസ്മോള്‍ വെള്ളി സ്വന്തമാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ താരമാണ്.കൊടകര കനകമല സ്വദേശിയാണ് നൈസ്മോള്‍.
University News
രണ്ടാം സെമസ്റ്റര്‍ എംബിഎ - എച്ച്.സിഎം ജൂലൈ 2025, നാലാം സെമസ്റ്റര്‍ (2020 മുതല്‍ 2023 വരെ പ്രവേശനം) എംബിഎ ജൂലൈ 2025 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.
മലയാളത്തില്‍ "മൂക്' ചരിത്രം കുറിച്ച് കാലിക്കട്ട് സര്‍വകലാശാലാ ഇഎംഎംആര്‍സി
മലയാള ഭാഷയില്‍ ആദ്യമായി മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ (മൂക്) വികസിപ്പിച്ച് കാലിക്കട്ട് സര്‍വകലാശാലാ എഡ്യുക്കേഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്റര്‍. ഇഎംഎംആര്‍സി തയറാക്കിയ കോഴ്സുകളുടെ ഉദ്ഘാടനം കേരളാ ലോക് ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിച്ചു. ജിയോ ഇന്‍ഫര്‍മാറ്റിക്സ്, ഹരിത രസതന്ത്രം, മധ്യകാല കേരള ചരിത്രം, ടൂറിസം ഹെറിറ്റേജ് ആന്റ് കള്‍ച്ചറല്‍, ടൂറിസം കണ്‍സപ്റ്റ്, സുസ്ഥിര വികസനം എന്നിങ്ങനെയാണ് കോഴ്സുകള്‍. കാലിക്കട്ട് സര്‍വകലാശാല അംഗീകരിച്ചിട്ടുള്ള പുതിയ ഓണേഴ്സ് ബിരുദ സിലബസിനെ ആസ്പദമാക്കിയാണ് ഇവ വികസിപ്പിച്ചിട്ടുള്ളത്. ഡോ. പി. ബ്രിജേഷ്, ഡോ. പി.ആര്. ജ്യോതി, ഡോ. പി.എസ്. മനോജ് കുമാര്‍, ഡോ. പി.വി. സനൂപ് കുമാര്‍, ഡോ. എസ്. അനുജിത്ത്, ഡോ. അനീഷ് എന്നിവരാണ് കോഴ്സുകള്‍ തയാറാക്കിയത്. കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പ്രവേശനം സൗജന്യമാണ്. കോഴ്സ് പൂര്‍ത്തീകരിക്കുന്ന ബിരുദ/ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് രണ്ട് മുതല്‍ നാല് വരെ ക്രെഡിറ്റ് ലഭ്യമാകും. ആറുമാസമാണ് കോഴ്സ് കാലാവധി. ക്ലാസുകള്‍ ജനുവരില്‍ തുടങ്ങും.
University News
ഒന്നാം സെമസ്റ്റർ (CBCSS) എംഎ. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷൻ നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ 2026 ജനുവരി 13-ന് നടത്തും. സമയം രാവിലെ 10 മണി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
ഒറ്റത്തവണ ഇന്റെണൽ ഇംപ്രൂവ്മെന്റ് പരീക്ഷ
മൂന്ന്, അഞ്ച്, ഒൻപത് സെമസ്റ്റർ ബിആർക്. ജനുവരി 2026 ( 2012 സ്കീം - 2012 മുതൽ 2016 വരെ പ്രവേശനം ) ഒറ്റത്തവണ ഇന്റെണൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 17 വരെയും 200/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ രണ്ട് മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ പിജി. പരീക്ഷ
മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം) എംഎസ് സി ഹെൽത്ആന്ഡ് യോഗാ തെറാപ്പി ഡിസംബർ 2025, മൂന്നാം സെമസ്റ്റർ (2022, 2023, 2024 പ്രവേശനം) എംസിഎ. നവംബർ 2025, അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റർ (2022 പ്രവേശനം മുതൽ) എംഎ., എം.എസ് സി., എംകോം, എംഎസ്ഡബ്ല്യൂ, എംഎ. ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷൻ, എംടിടിഎം., എംബിഇ., എംടിഎച്ച്എം., എംഎച്ച്എം. നവംബർ 2025, വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ (2022, 2023 പ്രവേശനം) എംഎ, എംഎസ് സി., എംകോം. നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ 2026 ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
University News
രണ്ടാം സെമസ്റ്റർ പാർട്ട് ടൈം എംബിഎ (സിയുസിഎസ്എസ് - 2024 പ്രവേശനം) ജൂലൈ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എംഎസ്സി റേഡിയേഷൻ ഫിസിക്സ് (സിസിഎസ്എസ് - 2024 പ്രവേശനം ) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ ( സിസിഎസ്എസ് - യുജി - 2011, 2012, 2013 പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ പത്ത് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
നാല്, ആറ് സെമസ്റ്റർ ബിടെക് / പാർട്ട് ടൈം ബിടെക് (2000 സ്കീം) സെപ്റ്റംബർ 2022 ഒറ്റത്തവണ പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു. ആൽഫാ ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ളവരുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ന്യൂമെറിക്കൽ രജിസ്റ്റർ നമ്പറുള്ളവരുടെ ഫലം തപാൽ മുഖേന അറിയിക്കും.
ഏഴ്, ഒൻപത് സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
അഫിലിയേറ്റഡ് കോളജുകളിലെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (സിബിസിഎസ്എസ് - V - യുജി - 2023 പ്രവേശനം മാത്രം) വിവിധ ബിവോക് പ്രോഗ്രാം വിദ്യാർഥികളിൽ എൻസിസി / സ്പോർട്സ് / ആർട്സ് മുതലായ ഗ്രേസ് മാർക്കുകൾക്ക് അർഹരായവർ സ്റ്റുഡന്റ്സ് പോർട്ടലിൽ ലഭ്യമായ ഗ്രേസ് മാർക്ക് പ്ലാനർ വഴി ഓപ്ഷൻ നൽകിയ ശേഷം അപേക്ഷ പരീക്ഷാഭവനിലെ അതത് ബ്രാഞ്ചുകളിൽ ലഭ്യമാക്കേണ്ട അവസാന തീയതി ഡിസംബർ 17.
സർട്ടിഫിക്കറ്റ് കൈപ്പറ്റാം
നവംബർ 21 ന് പ്രസിദ്ധീകരിച്ച ( 2014, 2015, 2016 പ്രവേശനം ) ബികോം / ബിബിഎ നാലാം സെമസ്റ്റർ സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ വിജയിച്ചവർക്ക് നിശ്ചിത ഫീസടച്ചുകൊണ്ട് ഗ്രേഡ് കാർഡും പ്രൊവിഷണൽ സർട്ടിഫിക്കറ്റും പരീക്ഷാഭവനിൽ നിന്ന് കൈപ്പറ്റാം.
കോഴ്സ് രജിസ്ട്രേഷൻ
സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി, ഇന്റഗ്രേറ്റഡ് പിജി (സിസിഎസ്എസ് - 2025 പ്രവേശനം) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് കോഴ്സ് രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള ലിങ്ക് നവംബർ 29 മുതൽ ഡിസംബർ മൂന്ന് വരെ സർവകലാശാലാ കെ - റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/.
പരീക്ഷാഅപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി, ഇന്റഗ്രേറ്റഡ് പിജി (സിസിഎസ്എസ് - 2024 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ പത്ത് വരെയും 255/- രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ എട്ട് മുതൽ സർവകലാശാല കെ - റീപ്പ് പോർട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/ .
മൂന്നാം സെമസ്റ്റർ എംആർക് ( 2022, 2023, 2024 പ്രവേശനം ) ജനുവരി 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ 11 വരെയും 200 രൂപ പിഴയോടെ 15 വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ ഒന്ന് മുതൽ ലഭ്യമാകും.
സർവകലാശാലാ പഠനവകുപ്പിലെ എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ബയോ - സയൻസ് ( സിസിഎസ്എസ് - 2021 പ്രവേശനം ) ഏപ്രിൽ 2025 റഗുലർ പരീക്ഷകൾക്ക് പിഴ കൂടാതെ ഡിസംബർ അഞ്ച് വരെയും 200 രൂപ പിഴയോടെ എട്ട് വരെയും അപേക്ഷിക്കാം. ലിങ്ക് ഡിസംബർ ഒന്ന് മുതൽ ലഭ്യമാകും.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി - ഫിസിക്സ്, കെമിസ്ട്രി, ജിയോഗ്രഫി, സൈക്കോളജി, സുവോളജി, മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, എംഎ - മ്യൂസിക്, പൊളിറ്റിക്കൽ സയൻസ്, പോസ്റ്റ് അഫ്സൽ ഉൽ ഉലമ, സോഷ്യോളജി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിഡെസ്, രണ്ടാം സെമസ്റ്റർ ബിഎംഎംസി ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
വിദൂര വിഭാഗം ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (സിബിസിഎസ്എസ് - 2019 പ്രവേശനം ) ബിഎ, ബിഎസ്സി, ബികോം, ബിബിഎ ഓഡിറ്റ് കോഴ്സ് ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 15. ഫോൺ: 0494 2400288, 2407356, 2407494. കൂടുതൽ വിവരങ്ങൾ വിദൂര വിഭാഗം വെബ്സൈറ്റിൽ https://sde.uoc.ac.in/.
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം വർഷ ബിഎച്ച്എം ആന്റ് സിടി ഏപ്രിൽ 2025 പ്രക്ടിക്കൽ പരീക്ഷകൾ (2026) ജനുവരി ഏഴിന് തുടങ്ങും. കേന്ദ്രം: ഓറിയന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ലക്കിടി വയനാട്. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഅപേക്ഷ
സർവകലാശാലാ പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പിജി, ഇന്റഗ്രേറ്റഡ് പിജി (സിസിഎസ്എസ് - 2024 പ്രവേശനം ) നവംബർ 2025 റഗുലർ പരീക്ഷകൾക്ക് അപേക്ഷാ തീയതി നീട്ടിയത് പ്രകാരം പിഴ കൂടാതെ നവംബർ 28 വരെയും 255 രൂപ പിഴയോടെ 29 വരെയും അപേക്ഷിക്കാം. ലിങ്ക് കെ - റീപ്പ് പ്രോട്ടലിൽ ലഭ്യമാകും https://uoc.kreap.co.in/.
University News
സർവകലാശാലാ പഠനവകുപ്പുകളിൽ (സിസിഎസ്എസ് - പിജി) എല്ലാ ഇന്റിവിജ്വൽ പേപ്പറുകളും പാസായിട്ടും മിനിമം എസ്ജിപിഎ ആയ 5.0 കരസ്ഥമാക്കാത്തവർക്കുള്ള രണ്ടാം സെമസ്റ്റർ എംകോം ( 2008 പ്രവേശനം), എംഎ മ്യൂസിക് (2010 പ്രവേശനം), ഒന്നാം സെമസ്റ്റർ എംഎസ്സി ഫിസിക്സ് (2008 പ്രവേശനം) സെപ്റ്റംബർ 2024 സ്പെഷൽ ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഡിസംബർ 19ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, കാലിക്കട്ട് സർവകലാശാലാ കാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
രണ്ടാം സെമസ്റ്റർ എംപിഎഡ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (സിസിഎസ്എസ് - 2021, 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റർ ബിബിഎ എൽഎൽബി ഹോണേഴ്സ് (2017, 2018 പ്രവേശനം) നവംബർ 2025, (2019, 2020 പ്രവേശനം) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 11 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒൻപതാം സെമസ്റ്റർ ബികോം എൽഎൽബി ഹോണേഴ്സ് ഒക്ടോബർ 2024 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കാലിക്കട്ട് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകള്‍ക്കായി 2025 ഡിസംബര്‍ ആദ്യവാരം നടത്തപ്പെടുന്ന അന്തര്‍കലാലയ മത്സരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. പുരുഷ വിഭാഗം ഗുസ്തി, പുരുഷ - വനിതാ വിഭാഗങ്ങളിലായി അത്ലറ്റിക്സ്, ബാസ്കറ്റ്ബോള്‍, ക്രിക്കറ്റ്, ഹോക്കി, ബേസ്ബോള്‍, ടെന്നീസ്, അക്വാട്ടിക്സ്/നീന്തല്‍ എന്നീ ഇനങ്ങള്‍ക്കാണ് ഇപ്പോള്‍ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. താത്കാലിക ഐ.സി.ടി. (ഇന്റര്‍ കോളജിയേറ്റ് ടൂര്‍ണമെന്റ് ) കലണ്ടര്‍ അനുസരിച്ചാണ് മത്സരങ്ങള്‍ നടത്തുക. വിശദ വിവരങ്ങള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ https://www.uoc.ac.in/.
പ്രാക്ടിക്കല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്നിക്സ് നവംബര്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 27ന് നടക്കും. കേന്ദ്രം : എം.ഇ.എസ്. കേവീയം കോളജ് വളാഞ്ചേരി.
മൂന്നാം സെമസ്റ്റര്‍ ബി.വോക്. ഹോട്ടല്‍ മാനേജ്മെന്റ് നവംബര്‍ 2025 പ്രാക്ടിക്കല്‍ പരീക്ഷകള്‍ നവംബര്‍ 26ന് തുടങ്ങും. കേന്ദ്രം: അമല്‍ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് നിലമ്പൂര്‍. വിശദമായ ഷെഡ്യൂള്‍ വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. - ഫാഷന്‍ ആന്റ് ടെക്സ്റ്റൈല്‍ ഡിസൈനിങ്, ഹോം സയന്‍സ് ന്യൂട്രീഷന്‍ ആന്റ് ഡയബെറ്റിക്സ്, മൈക്രോബയോളജി (CBCSS - PG) ഏപ്രില്‍ 2025 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
University News
രണ്ടാം സെമസ്റ്റർ എംപിഎഡ് (2020 പ്രവേശനം മുതൽ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ഡിസംബർ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബിവോക് ഇസ്ലാമിക് ഫിനാൻസ് നവംബർ 2025 പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ ഒന്നിന് തുടങ്ങും. കേന്ദ്രം: ഇഎംഇഎ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കൊണ്ടോട്ടി. വിശദമായ ഷെഡ്യൂൾ വെബ്സൈറ്റിൽ.
University News
വിദൂര വിഭാഗം / സിഡിഒഇ ( 2014 പ്രവേശനം) എംഎസ്സി കൗൺസിലിംഗ് സൈക്കോളജി രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 15-നും നാലാം സെമസ്റ്റർ ഏപ്രിൽ 2019 സപ്ലിമെന്ററി പരീക്ഷ ഡിസംബർ 16നും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ബികോം, ബിബിഎ (സിസിഎസ്എസ് - യുജി - 2011, 2012, 2013 പ്രവേശനം ) ഏപ്രിൽ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ ഒന്ന് വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റർ എംവോക് അപ്ലൈഡ് ബയോടെക്നോളജി (സിബിസിഎസ്എസ് - പിജി - 2023 പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയഫലം
നാലാം സെമസ്റ്റർ ബിടെക് (2019 സ്കീം - 2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025 പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
University News
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്ററി അവസരങ്ങളും നഷ്ടമായ ബിഎച്ച്എം വിദ്യാർഥികൾക്കുള്ള രണ്ടാം വർഷ ( 2004 സിലബസ് - 2019 പ്രവേശനം ) സെപ്റ്റംബർ 2025 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഡിസംബർ ഒന്നിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ അവസരങ്ങളും നഷ്ടമായ അഫ്സൽ - ഉൽ - ഉലമ പ്രിലിമിനറി വിദ്യാർഥികൾക്കുള്ള ( 2012 പ്രവേശനവും അതിന് മുൻപും ) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഡിസംബർ 15ന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷ
സർവകലാശാല എൻജിനീയറിംഗ് കോളജിലെ ഏഴാം സെമസ്റ്റർ ബിടെക് (2022 പ്രവേശനം) നവംബർ 2025, (2021 പ്രവേശനം ) ഏപ്രിൽ 2025, (2020 പ്രവേശനം) നവംബർ 2024, (2019 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ഡിസംബർ ഒന്നിന് തുടങ്ങും.
സർവകലാശാല നിയമപഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എൽഎൽഎം (2022 പ്രവേശനം മുതൽ) നവംബർ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം നവംബർ 26-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റർ എംആർക് ലാൻഡ്സ്കേപ്പ് ആർക്കിടെക്ച്ചർ (2024 പ്രവേശനം) ജനുവരി 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ എംഎസ്സി ഇലക്ട്രോണിക്സ്, ബോട്ടണി, എംഎ സംസ്കൃത ഭാഷയും സാഹിത്യവും ( സിബിസിഎസ്എസ് - പിജി) ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.
ക്രിസ്മസ് അവധി
കാലിക്കട്ട് സർവകലാശാല അഫിലിയേറ്റഡ് കോളജുകൾ / പഠനവകുപ്പുകൾ / സെന്ററുകൾ എന്നിവിടങ്ങളിലെ 2025 - 2026 അധ്യയന വർഷത്തെ ക്രിസ്മസ് അവധി 2025 ഡിസംബർ 24 മുതൽ 2026 ജനുവരി നാല് വരെയായി പുനഃക്രമീകരിച്ചു.